ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ജനുവരി 19 ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ രോഗിയെ എത്തിച്ചിട്ടും ഡോക്ടര്‍മാരോ നഴ്സോ എത്താനോ പ്രാഥമിക ചികിത്സ നല്‍കാനോ തയ്യാറായില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗുരുതരാവസ്ഥയില്‍ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരിക്കാന്‍ പോലുമാവാതെ ഇയാള്‍ സാഹസപ്പെടുന്നതും സഹായത്തിനായി ഭാര്യ ഓടിനടക്കുന്നതും വ്യക്തമാണ്. ബിസ്മീറിന് ശ്വാസമെടുക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയിട്ടും അധികൃതര്‍ ഗ്രില്‍ തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല.
അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നത്.
വിളപ്പില്‍ശാലയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ബിസ്മീറിനെ എത്തിച്ചിരുന്നു. എന്നാല്‍ 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനല്‍കാനാണ് കുടുംബത്തിന്റെ നീക്കം. സ്വിഗ്ഗി ജീവനക്കാരനായിരുന്നു കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍(37).
crucial cctv visuals have emerged in the alleged treatment denial case at vilappilsala primary health centre in thiruvananthapuram, showing a patient waiting in critical condition, triggering outrage and plans for complaints to authorities including the chief minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."