HOME
DETAILS

കഴക്കൂട്ടത്ത് പൊലിസ് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  
Web Desk
January 26, 2026 | 4:51 PM

probe ordered against six police officers for drinking inside car in front of kazhakkoottam police station

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലിസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം. കഴക്കൂട്ടം പൊലിസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലിരുന്ന് മദ്യപിച്ച ആറ് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ ബ്രാഞ്ച് എസ്.പി പ്രമോദ് കുമാറാണ് സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിവിൽ പൊലിസ് ഓഫീസറുടെ സ്വകാര്യ സ്കോർപിയോ കാറിനുള്ളിലിരുന്നായിരുന്നു സംഘം മദ്യപിച്ചത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഒരു വ്യക്തിയാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.

സ്റ്റേഷന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യൂണിഫോമിലും അല്ലാതെയും ഉദ്യോഗസ്ഥർ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്. പരാതിക്കാരുടെ മുന്നിൽ മാതൃകയാകേണ്ട നിയമപാലകർ തന്നെ പരസ്യമായി മദ്യപിച്ചത് സേനയ്ക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി നിർദ്ദേശിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും എന്നും സ്പെഷ്യൽ ബ്രാഞ്ച് എസ്.പി വ്യക്തമാക്കി.

ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മദ്യപാന സംഘത്തിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചാലുടൻ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

 

 

 

An investigation has been launched after six police officers were caught drinking alcohol inside a private Scorpio SUV parked right in front of the Kazhakkoottam police station in Thiruvananthapuram. The incident came to light after a visitor at the station filmed the officers and the footage went viral. Following the breach of discipline, the Special Branch SP has ordered a formal probe into the matter to identify the officers and initiate disciplinary action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാന ഇസ്റാഈലി ബന്ദിയുടെ മൃതദേഹവും കണ്ടെടുത്തു; ഗസ്സയിൽ വെടിനിർത്തൽ രണ്ടാം ഘട്ടത്തിലേക്ക്; ആവശ്യങ്ങൾ ആവർത്തിച്ചു ഹമാസ്

International
  •  2 hours ago
No Image

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

Kerala
  •  2 hours ago
No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  3 hours ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  3 hours ago
No Image

കരുനാഗപ്പള്ളിയിൽ ലഹരിവേട്ട: നായ്ക്കളെ കാവൽ നിർത്തി വിൽപന; പിസ്റ്റളും മാരകായുധങ്ങളും പിടികൂടി

Kerala
  •  3 hours ago
No Image

തെളിവില്ല; അക്ഷർധാംക്ഷേത്ര ആക്രമണക്കേസിൽ ആറ് വർഷത്തിന് ശേഷം മൂന്ന് മുസ്‌ലിം യുവാക്കളെ കൂടി കോടതി വെറുതെ വിട്ടു

Trending
  •  4 hours ago
No Image

രക്തസാക്ഷി ഫണ്ട് വിവാദം: പടക്കം പൊട്ടിച്ച് ഒരു വിഭാഗം, മാലയിട്ട് മറ്റൊരു വിഭാഗം; വി. കുഞ്ഞികൃഷ്ണനെ ചൊല്ലി പയ്യന്നൂർ സി.പി.ഐ.എമ്മിൽ ചേരിതിരിവ്

Kerala
  •  5 hours ago
No Image

തിങ്കളാഴ്ച ജോലി തുടങ്ങും മുൻപേ തളരുന്നോ? യുഎഇയിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തകർക്കുന്നത് ഇങ്ങനെ

uae
  •  5 hours ago