HOME
DETAILS

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

  
January 28, 2026 | 4:13 AM

Islamic Cultural Center holds Malayalam lectures ahead of Ramadan

ദോഹ: പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി പ്രവാസി മലയാളി സമൂഹത്തിനായി വിപുലമായ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (Abdulla Bin Zaid Al Mahmoud Islamic Cultural Center).  അറബി ഇതര ഭാഷ സംസാരിക്കുന്ന മുസ്ലിംങ്ങള്‍ക്കിടയില്‍ മതപരമായ അറിവും അവബോധവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ പണ്ഡിതന്‍ അലിയാര്‍ അല്‍ ഖാസിമി വിവിധ കേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്തി.
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രധാന പരിപാടിയില്‍ 'പ്രതിസന്ധികളിലെ മതനിഷ്ഠ' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നത് ആത്മീയ സന്തോഷത്തിനും സമാധാനത്തിനും അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 850 പേര്‍ ഈ ചടങ്ങില്‍ സംബന്ധിച്ചു.

2026-01-2809:01:96.suprabhaatham-news.png
 
 


അല്‍ വക്രയിലെ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് പള്ളിയില്‍ നടന്ന പ്രഭാഷണത്തില്‍ 'മുസ്ലിം കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്നതായിരുന്നു വിഷയം.  കുടുംബം സമൂഹത്തിന്റെ അടിത്തറയാണെന്നും കുട്ടികളെ ഉത്തമമായ രീതിയില്‍ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
മലയാളി സമൂഹത്തിന്റെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പ്രഭാഷണ പരമ്പര. വരും ദിവസങ്ങളിലും സമാനമായ ബോധവല്‍ക്കരണ പരിപാടികള്‍ മന്ത്രാലയത്തിന് കീഴില്‍ തുടരും.

The Sheikh Abdulla Bin Zaid Al Mahmoud Islamic Cultural Center organised a series of lectures for the Malayalam-speaking community, attended by hundreds of speakers of this language. The center seeks to enhance religious awareness among Muslims who do not speak Arabic ahead of the blessed month of Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  2 hours ago
No Image

അറബി ഭാഷ ഫ്രീയായി പഠിക്കാം; ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ അടിപൊളി 'തകല്ലം' പ്ലാറ്റ്‌ഫോമിലൂടെ

qatar
  •  2 hours ago
No Image

സാംസ്‌ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്; ഹിന്ദുക്ഷേത്രം നവീകരിച്ച് പാകിസ്താന്‍, പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി 

International
  •  2 hours ago
No Image

ഉയിർത്തെഴുന്നേൽപ്പിന് സഞ്ജു; കിവികൾക്കെതിരെ വിജയം തുടരാൻ ഇന്ത്യ കളത്തിൽ

Cricket
  •  3 hours ago
No Image

സംസ്ഥാന ബജറ്റ് നാളെ; 'മാജിക്' ഇല്ല, ജനക്ഷേമം മുൻനിർത്തിയുള്ള പദ്ധതികളെന്ന് ധനമന്ത്രി; പ്രതിസന്ധി കഴിഞ്ഞു, ഇനി വളർച്ചയുടെ കാലമെന്നും പ്രതികരണം

Kerala
  •  3 hours ago
No Image

പ്രവാസി വോട്ട്; പുതിയ പാസ്പോർട്ടുള്ളവർക്ക് പേര് ചേർക്കുന്നതിലെ പ്രശ്നത്തിന് പരിഹാരം

Kerala
  •  4 hours ago
No Image

ഒഡിഷയിലും ക്രമക്കേട് നടത്തിയാണോ ബി.ജെ.പി അധികാരത്തില്‍ വന്നത്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് ബി.ജെ.ഡി

National
  •  4 hours ago
No Image

പുതിയ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ആര്‍.ബി.ഐ ഒരുങ്ങുന്നു; ലൈസന്‍സിന് കടുപ്പമേറിയ നിബന്ധനകള്‍

National
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  4 hours ago
No Image

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും

National
  •  5 hours ago