HOME
DETAILS

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  
Web Desk
January 29, 2026 | 5:14 PM

liquor party in uniform three excise officers including woman official suspended

തിരുവനന്തപുരം: ബാർ ലൈസൻസി ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്ത മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കോവളത്തെ ഡയമണ്ട് പാലസ് ഹോട്ടലിൽ നടന്ന വിരുന്നിൽ പങ്കെടുത്ത വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ ആശ, അഞ്ജന എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

ബാർ ഉടമ സംഘടിപ്പിച്ച മദ്യസൽക്കാരത്തിൽ ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുകയും വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്‌പെൻഡ് ചെയ്തത്. കഴക്കൂട്ടത്ത് പൊലിസ് ഉദ്യോഗസ്ഥർ പരസ്യമായി മദ്യപിച്ച് സസ്‌പെൻഷനിലായതിന് തൊട്ടുപിന്നാലെയാണ് എക്‌സൈസ് വകുപ്പിലും സമാനമായ അച്ചടക്ക ലംഘനം പുറത്തുവരുന്നത്.

കഴക്കൂട്ടം പൊലിസ് സ്റ്റേഷന് മുന്നിൽ വെച്ച് മദ്യപിച്ച ആറ് പൊലിസുകാരെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഹോട്ടലുടമയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന വിരുന്നിനിടെയായിരുന്നു പൊലിസുകാരുടെ മദ്യപാനം. സംഭവത്തിൽ ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഡ്യൂട്ടിയിലിരിക്കെ പൊലിസ് സ്റ്റേഷന് തൊട്ടടുത്ത് പാർക്ക് ചെയ്ത വാഹനത്തിലിരുന്ന് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുത്തത്. ക്രമസമാധാനം പാലിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുന്നത് സേനയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

 

 

 

 

thiruvananthapuram the kerala excise department has suspended three officers, including a woman official, following an investigation into their participation in a liquor party hosted by a bar owner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 hours ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  3 hours ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  3 hours ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  3 hours ago
No Image

പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി

Kerala
  •  3 hours ago
No Image

പലിശനിരക്കില്‍ മാറ്റമില്ല; ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

bahrain
  •  3 hours ago
No Image

രോഹിത്തിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് സൂപ്പർതാരം

Cricket
  •  3 hours ago
No Image

പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസ്: തലശ്ശേരിയിൽ പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം

Kerala
  •  3 hours ago
No Image

ബഹ്‌റൈനില്‍ വ്യാജ രേഖകളിലൂടെ തൊഴില്‍ പെര്‍മിറ്റുകള്‍; 8 പേര്‍ക്ക് കോടതി ശിക്ഷ

bahrain
  •  4 hours ago