ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി മാതാപിതാക്കൾ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരുമായി മകളെ ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് മാതാപിതാക്കൾ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.
യൂട്യൂബർമാരായ രാജൻ ജോസഫ്, സിബി തോമസ് എന്നിവർക്കെതിരെയാണ് ശ്രീനാദേവിയുടെ മാതാപിതാക്കൾ പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ചേർത്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പരാമർശിക്കുന്നത്.
മകളുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും ഹനിക്കുന്ന രീതിയിലുള്ള വീഡിയോകൾ പിൻവലിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം.
മകൾക്കെതിരെ മനഃപൂർവം നടത്തുന്ന ഇത്തരം സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കുടുംബത്തെ അപമാനിക്കാനാണ് ഇവർ ശ്രമിക്കുന്നത് എന്ന് മാതാപിതാക്കൾ പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The parents of Pathanamthitta District Panchayat member Sreenadevi Kunjamma have filed a police complaint against YouTubers Rajan Joseph and Sibi Thomas. They allege that the duo circulated defamatory videos on social media linking her name to MLA Rahul Mamkootathil to tarnish her reputation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."