ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ മികച്ച താരമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം കക്ക. മെസിയെ മറികടന്ന് റൊണാൾഡോയെയാണ് കക്ക മികച്ച താരമായി തെരഞ്ഞെടുത്തത്.
''മെസി ഒരു മികച്ച കളിക്കാരനാണ്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച അതിനേക്കാൾ മികച്ചവനാണ്. അദ്ദേഹം ഫുട്ബോളിലെ ഏറ്റവും പൂർണനായ കളിക്കാരനാണ്" ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.
നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന പല കിരീടങ്ങളും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.
മറുഭാഗത്ത് റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
Who is the best player between Cristiano Ronaldo and Lionel Messi has been a hotly debated topic in the world of football for two decades. Now, Brazilian legend Kaka has answered the question of who is the best player in football, Ronaldo or Messi. Kaka has chosen Ronaldo as the best player, surpassing Messi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."