കരിഞ്ചന്ത; തമിഴ്നാട് റേഷനരിക്കടത്ത് പിടിച്ചു
വണ്ടിത്താവളം: മീനാക്ഷിപുരത്തിനടുത്ത് മൂലക്കടയില്‍ തമിഴ്നാട് റേഷനരി കണ്ടെത്തി. 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കിലോ റേഷനരിയും തൂക്കിവില്ക്കാന് ഉപയോഗിക്കുന്ന വെയിങ്ങ് ബാലന്സ്സും, കണ്ടെത്തി. ജില്ലാ കലക്ടറുടെ നേതൃത്തത്തിലുള്ള പ്രത്യക സംഘമാണ് ശനിയാഴ്ച്ച വൈകിട്ട് മൂന്നിന് നടത്തിയ മിന്നല്‍ പരിശോധനയില്‍ രഹസ്യകേന്ദ്രം കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ച് ചെറു വാഹനങ്ങളില്‍ കേരളത്തിലെക്ക് എത്തിച്ച റേഷനരിയാണ് ഇതെന്ന് പ്രതികള്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളില്‍ ചെറിയ വാഹനങ്ങളിലും, നമ്പറില്ലാത്ത നാലുചക്രങ്ങളിലുമായാണ് അരികടത്തല്‍ നടക്കുന്നത്. മീനാക്ഷിപുരം സ്വദേശി എസ്.ശെല്വമണിക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി തുടര്‍നടപടിക്കായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പിടിച്ചെടുത്ത അരിയും, തൂക്കി വില്‍ക്കാനുപയോഗിക്കുന്ന വെയിങ്ങ് ബാലന്‍സും കൊഴിഞ്ഞാമ്പാറയിലുള്ള പൊതുവിതരണ സംഭരണശാലയിലേക്ക് മാറ്റി.
ജില്ലാ കലക്ടറുടെ കീഴിലുള്ള പ്രത്യക സംഘത്തിലെ എസ്. സന്തീപ്, ഡെപ്യൂട്ടി തഹസിദാര്‍ രാജശേഖരന് ഡ്രൈവര്‍ ജോണ്‍, താലൂക്ക് സപ്പ്ളെ ഓഫിസര്‍ ആര്. മനോജ്, റേഷന്‍ ഇന്‍സ്പെക്ട്ടര്‍ മാരായ എം. കൃഷ്ണദാസ്, പി. വിജയന് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."