HOME
DETAILS

ഹ്യൂമൻ കേപ്പബിലിറ്റി കോൺഫറൻസ് മൂന്നാം പതിപ്പ് മെയ് മാസത്തിൽ; സഊദി-ബ്രിട്ടീഷ് സൗഹൃദം കൂടുതൽ കരുത്താർജിക്കും 

  
February 12, 2026 | 1:51 PM

saudi human capability initiative 2026 riyadh uk country of honor

റിയാദ്: സഊദി അറേബ്യയുടെ ഹ്യൂമൻ കേപ്പബിലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്ന 'ഹ്യൂമൻ കേപ്പബിലിറ്റി ഇനിഷ്യേറ്റീവ്' കോൺഫറൻസിന്റെ മൂന്നാം പതിപ്പ് മെയ് 3, 4 തീയതികളിൽ നടക്കും. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ യുണൈറ്റഡ് കിംഗ്ഡം ആണ് 'കൺട്രി ഓഫ് ഓണർ' ആയി പങ്കെടുക്കുക. റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് കോൺഫറൻസ് അരങ്ങേറുക. ഇത്തവണത്തെ പ്രമേയം "ദ ഹ്യൂമൻ കോഡ്" എന്നാണ്. എ.ഐ കാലഘട്ടത്തിൽ മനുഷ്യശേഷി പരമാവധി പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും അതിനായി തൊഴിൽ-പഠന സാഹചര്യങ്ങളെ എങ്ങനെ മെച്ചപ്പെടുത്തിയെടുക്കാമെന്നതും കോൺഫറൻസിൽ പ്രധാന വിഷയമായി ചർച്ച ചെയ്യും.

15,000ലധികം പ്രമുഖരും 250ലേറെ പ്രഭാഷകരും പങ്കെടുക്കുമെന്നാണ് ഔദ്യോ​ഗിക വിവരം. സഊദി-ബ്രിട്ടീഷ് സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് കൗൺസിലിന്റെ സാമ്പത്തിക-സാമൂഹിക കമ്മിറ്റി ചെയർമാനും സഊദി വാണിജ്യ മന്ത്രിയുമായ മാജിദ് അൽ ഖസബി ബ്രിട്ടനെ 'കൺട്രി ഓഫ് ഓണർ' ആയി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ തുടർച്ചയാണിതെന്നും സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, തൊഴിൽ വികസനം എന്നിവയിൽ ഈ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിലെ രണ്ട് കോൺഫറൻസുകളിലായി 23,000ത്തിലധികം പേർ പങ്കെടുക്കുകയും 156 ഓളം പങ്കാളിത്ത കരാറുകൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. സഊദി വിഷൻ 2030ന്റെ ഭാ​ഗം കൂടിയാണ് ഈ കോൺഫറൻസ്. പൗരന്മാരുടെ കഴിവുകൾ വികസിപ്പിച്ച് മത്സരശേഷി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Saudi Arabia announces the 3rd edition of the Human Capability Initiative (HCI) in Riyadh on May 3-4, 2026. Under the theme 'The Human Code,' the conference features the UK as the Country of Honor and focuses on human potential in the AI era.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  12 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  12 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  12 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  12 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  12 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  12 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  12 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  12 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  13 days ago