HOME
DETAILS

ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ശുചിത്വവും; കാര്‍ഷിക മാലിന്യ നിയന്ത്രണത്തിന് പദ്ധതി

  
February 12, 2026 | 3:13 PM

capital municipal council proposes agricultural waste managment plan

 


മനാമ: രാജ്യത്തെ കാര്‍ഷിക മേഖലകളില്‍ മാലിന്യസംഭരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, അവ ശാസ്ത്രീയവും ക്രമബദ്ധവുമായ രീതിയില്‍ നിയന്ത്രിക്കാന്‍ സമഗ്ര സംവിധാനം രൂപീകരിക്കണമെന്ന് ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക നടപടിയായി ഈ പ്രമേയം വിലയിരുത്തപ്പെടുന്നു.

കൗണ്‍സില്‍ അംഗമായ എന്‍ജിനീയര്‍ മുഹമ്മദ് തൗഫീഖ് അല്‍ അബ്ബാസ് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ കാര്‍ഷിക മാലിന്യങ്ങളുടെ ശേഖരണം, വേര്‍തിരിക്കല്‍, ഗതാഗതം, സംസ്‌കരണം, പുനരുപയോഗം എന്നിവ ഉള്‍പ്പെടുന്ന ഏകോപിത സംവിധാനമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. വിവിധ കാര്‍ഷിക പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍, വളപാക്കുകള്‍, ഉണങ്ങിയ സസ്യാവശിഷ്ടങ്ങള്‍ എന്നിവ നിയന്ത്രണമില്ലാതെ കെട്ടിക്കിടക്കുന്നത് പരിസ്ഥിതിക്കും കൃഷിഭൂമികളുടെ ഗുണനിലവാരത്തിനും ദോഷകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വ്യക്തമായ കേന്ദ്രങ്ങളോ ക്രമബദ്ധമായ സംവിധാനങ്ങളോ ഇല്ലാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന് പരിഹാരമായി വിവിധ പ്രദേശങ്ങളില്‍ സൗകര്യപ്രദമായ ശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും, മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ മാര്‍ഗരേഖകള്‍ രൂപീകരിക്കണമെന്നും നിര്‍ദേശിക്കുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും മുനിസിപ്പല്‍ വിഭാഗങ്ങള്‍ക്കും തമ്മിലുള്ള ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി നിര്‍ണ്ണയിക്കുന്ന നിയമചട്ടക്കൂട് രൂപപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

കാര്‍ഷിക മാലിന്യങ്ങള്‍ പുനരുപയോഗിക്കാനോ റിസൈക്കിള്‍ ചെയ്യാനോ കഴിയുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമാകും. അതോടൊപ്പം, പരിസ്ഥിതി സൗഹൃദ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പദ്ധതി പുരോഗതി വിലയിരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ സ്ഥിരമായ ഏകോപന യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഈ സമഗ്ര പദ്ധതി നടപ്പായാല്‍ കാര്‍ഷിക മേഖലകളിലെ മലിനീകരണം കുറയുകയും കൃഷിസ്ഥലങ്ങളുടെ ശുചിത്വവും സൗന്ദര്യവും മെച്ചപ്പെടുകയും ചെയ്യും. രാജ്യത്തിന്റെ ദീര്‍ഘകാല സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന നടപടിയായാണ് കൗണ്‍സില്‍ ഈ നിര്‍ദേശത്തെ കാണുന്നത്.

 

The Capital Municipal Council has proposed a comprehensive plan to improve agricultural waste management across Bahrain, aiming to enhance environmental protection, public health, and food security through structured collection and recycling systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി തകരാറുകള്‍ അവഗണിക്കരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ബഹ്‌റൈന്‍ പൊലീസ്

bahrain
  •  2 hours ago
No Image

ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു; അടിച്ചെടുത്തത് ഇതിഹാസ നേട്ടം

Cricket
  •  3 hours ago
No Image

വീട്ടിലെ സ്വർണാഭരണങ്ങൾ സഹപാഠികൾക്ക് വീതിച്ചു നൽകി വിദ്യാർഥി; ഞെട്ടിത്തരിച്ച് സ്കൂൾ അധികൃതർ

Saudi-arabia
  •  3 hours ago
No Image

ആദ്യ ഓവറിൽ തന്നെ റെക്കോർഡ്; ലോകകപ്പിലെ ചരിത്രനേട്ടം റാഞ്ചി സഞ്ജു

Cricket
  •  3 hours ago
No Image

2024-ലെ യുഎഇയിലെ റെക്കോർഡ് മഴയ്ക്ക് പിന്നിലെ കാരണമിത്; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഗവേഷകർ

uae
  •  3 hours ago
No Image

സമാധാനവും സഹിഷ്ണുതയും ശക്തിപ്പെടുത്തും; തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയുമായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

bahrain
  •  4 hours ago
No Image

ഇന്ത്യക്ക് പോലുമില്ലാത്ത നേട്ടം; ടി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് ഇറ്റലി

Cricket
  •  4 hours ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 7,300 ടൺ സഹായവുമായി 'മദർ ഓഫ് ദി എമിറേറ്റ്‌സ്' പുറപ്പെട്ടു

uae
  •  4 hours ago
No Image

കടുത്ത മത്സരത്തിനിടെ മുന്നേറ്റം; സെയ്ന്‍ ബഹ്‌റൈന്‍ വരുമാനം ഉയര്‍ന്നു

bahrain
  •  4 hours ago
No Image

ബഹ്‌റൈന്‍-സൗദി ബന്ധം ശക്തമാക്കാന്‍ കിരീടാവകാശികളുടെ കൂടിക്കാഴ്ച

bahrain
  •  4 hours ago