ബഹ്‌റൈന്‍-സൗദി ബന്ധം ശക്തമാക്കാന്‍ കിരീടാവകാശികളുടെ കൂടിക്കാഴ്ച
മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനേക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍.
സൗദി അറേബ്യയിലെ സന്ദര്‍ശനത്തിനിടെയാണ് ബഹ്‌റൈന്‍ കിരീടാവകാശി സൗദി നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. ചരിത്രപരമായ സൗഹൃദബന്ധവും സഹോദരരാജ്യങ്ങളെന്ന നിലയിലെ അടുപ്പവും ഇരുനേതാക്കളും വീണ്ടും കൂട്ടി ഉറപ്പിച്ചു. സാമ്പത്തികം, വികസനം, സുരക്ഷ, മേഖലാ സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനമായി.
സൗദി-ബഹ്‌റൈന്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതില്‍ കൗണ്‍സില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി വിലയിരുത്തി.
പ്രാദേശികവും അന്തര്‍ദേശീയവുമായ വിഷയങ്ങളിലെയും സഹകരണം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഉയര്‍ന്നതല പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് മേഖലയില്‍ സ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ട് തുടരുന്ന ഉയര്‍ന്നതല ഇടപെടലുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
Bahrain Crown Prince Salman bin Hamad Al Khalifa and Saudi Crown Prince Mohammed bin Salman held high-level talks to strengthen bilateral relations, enhance cooperation, and review regional and international developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."