HOME
DETAILS

കാത്തിരിപ്പുകൾക്ക് വിരാമം; സഞ്ജുവിന് ടി-20 ലോകകപ്പിൽ അരങ്ങേറ്റം

  
Web Desk
February 12, 2026 | 1:10 PM

india vs namibia sanju samson inclde the playing elevan

ഡൽഹി: ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ നബീബിയ ബൗളിംഗ് തെരഞ്ഞെടുത്തു. ടീമിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടി. അഭിഷേക് ശർമയ്ക്ക് പകരമാണ് സഞ്ജു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. അഭിഷേക് ശർമ്മ വയറിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു. ഇതോടെയാണ് താരത്തിന് ഈ മത്സരം നഷ്ടമാവുന്നത്. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും ടീമിൽ ഇടം പിടിച്ചു. 

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. നമീബിയക്കെതിരെ കളത്തിലിറങ്ങി മികച്ച തിരിച്ചുവരവ് നടത്താനുള്ള അവസരം കൂടിയാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. 2024 ടി-20 ലോകകപ്പിൽ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കൊപ്പം ബെഞ്ചിലായിരുന്നു സഞ്ജുവിന്റെ സ്ഥാനം. ഇപ്പോൾ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം സഞ്ജു തന്റെ ആദ്യ ലോകകപ്പ് മത്സരത്തിനാണ് കളത്തിൽ ഇറങ്ങുന്നത്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

സഞ്ജു സാംസൺ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ. 

നമീബിയ പ്ലെയിങ് ഇലവൻ 

ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്‌മസ്(ക്യാപ്റ്റൻ), ജെജെ സ്‌മിറ്റ്, സെയ്ൻ ഗ്രീൻ(വിക്കറ്റ് കീപ്പർ), റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്‌സ്, ബെൻ ഷികോംഗോ, മാക്‌സ്‌ ഹെയ്‌ഗോ. 

India will bat against Namibia in the second match of the T20 World Cup. Nabibia won the toss and elected to bowl in the match to be held at the Arun Jaitley Stadium in Delhi. Malayali superstar Sanju Samson has been included in the team. Sanju has been included in the playing eleven in place of Abhishek Sharma. Abhishek Sharma was in the hospital due to a stomach infection. With this, the player will miss this match. Jasprit Bumrah has also been included in the team in place of Mohammed Siraj.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎംഡബ്ല്യു ഉടമകളുടെ ശ്രദ്ധയ്ക്ക്: തീപിടുത്ത സാധ്യതയെത്തുടർന്ന് യുഎഇയിലും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; പരിശോധിക്കേണ്ടത് ഇങ്ങനെ

uae
  •  2 hours ago
No Image

'മുഹമ്മദ്' ദീപക്കിന്റെ ജിം പൂട്ടേണ്ടിവരില്ല; സഹായവുമായി സുപ്രിം കോടതിയിലെ 20 മുതിർന്ന അഭിഭാഷകർ, നടപടി അംഗത്വം കുത്തനെ കുറഞ്ഞതിന് പിന്നാലെ

National
  •  2 hours ago
No Image

ഉച്ചയ്ക്ക് 2 മുതൽ 4 വരെ 'അപകട സമയം'; റമദാൻ വ്രതാരംഭത്തിനു മുമ്പേ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  2 hours ago
No Image

ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിനെ കീഴടക്കി; ടി-20 ലോകകപ്പിൽ ഇറ്റലിക്ക് ചരിത്ര വിജയം

Cricket
  •  2 hours ago
No Image

114 റഫാൽ പോർവിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ; ഫ്രാൻസുമായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ, ചെലവ് 3.25 ലക്ഷം കോടി!

National
  •  3 hours ago
No Image

ആല്‍ ഹാംറയില്‍ വലിയ തീപിടിത്തം; അടിയന്തര കേന്ദ്രം സജീവം

oman
  •  3 hours ago
No Image

റമദാനിലെ പീരങ്കി വെടിക്കെട്ട്: ഇത്തവണത്തെ പ്രധാന ആകർഷണം 'മൊബൈൽ പീരങ്കി'; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്

uae
  •  3 hours ago
No Image

വന്ദേമാതരം അടിച്ചേല്‍പ്പിക്കല്‍ ഭരണഘടനാവിരുദ്ധം, അസ്വീകാര്യം: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

National
  •  3 hours ago
No Image

കൊല്ലം ഇരവിപുരത്ത് കുടുംബാംഗങ്ങളെ നടുക്കിയ കൊലപാതകം: ജ്യേഷ്ഠനെ അനിയൻ തലയ്ക്കടിച്ചു കൊന്നു

crime
  •  3 hours ago
No Image

ഡൽഹി സർവകലാശാലയിൽ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം; പ്രസംഗത്തിനിടെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു

National
  •  3 hours ago