HOME
DETAILS

ഇന്ത്യക്ക് പോലുമില്ലാത്ത നേട്ടം; ടി-20 ലോകകപ്പിൽ ചരിത്രം കുറിച്ച് ഇറ്റലി

  
February 12, 2026 | 1:41 PM

italy beat nepal and create a historical victory

മുംബൈ: ടി-20 ലോകകപ്പിൽ നേപ്പാളിനെ വീഴ്ത്തി ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇറ്റലി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റുകൾക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റൺസിന്‌ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലി 12.4 ഓവറിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

ഈ വിജയത്തോടെ ടി-20 ലോകകപ്പിൽ 10 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിൽ ഇറ്റലിയും ഇടം പിടിച്ചു. ടി-20 ലോകകപ്പിൽ 10 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുന്ന ആറാമത്തെ ടീമാണ് ഇറ്റലി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും രണ്ട് മത്സരങ്ങളിൽ 10 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ഒമാൻ, പാകിസ്ഥാൻ എന്നീ ടീമുകളും ഇത്തരത്തിൽ 10 വിക്കറ്റുകളുടെ വിജയം കൈപ്പിടിയിലാക്കിയിട്ടുണ്ട്. 

ജസ്റ്റിൻ മോസ്‌ക, ആന്റണി മോസ്‌ക എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഇറ്റലിയെ അനായാസം വിജയത്തിലെത്തിച്ചത്.  ആന്റണി 32 പന്തിൽ 62 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. 44 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 60 റൺസാണ് ജസ്റ്റിൻ നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ എറിഞ്ഞു വീഴ്ത്തിയത് ക്രിഷൻ കലുഗമഗെയാണ്. താരം മൂന്ന് വിക്കറ്റുകൾ നേടിയാണ് തിളങ്ങിയത്. ബെഞ്ചമിൻ മാനെന്റി രണ്ട് വിക്കറ്റുകളും നേടി. ആരിഫ് ഷെയ്ഖ്(27), ക്യാപ്റ്റൻ രോഹിത് പോഡൽ(23) എന്നിവരാണ് നേപ്പാൾ നിരയിൽ കാര്യമായി ചെറുത്തുനിൽപ്പ് നടത്തിയത്. 

Italy has achieved a historic victory by defeating Nepal in the T20 World Cup. Italy defeated Nepal by 10 wickets in the match held at the Wankhede Stadium in Mumbai. With this victory, Italy also entered the list of teams to win by 10 wickets in the T20 World Cup. Italy is the sixth team to win by 10 wickets in the T20 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 7,300 ടൺ സഹായവുമായി 'മദർ ഓഫ് ദി എമിറേറ്റ്‌സ്' പുറപ്പെട്ടു

uae
  •  2 hours ago
No Image

കടുത്ത മത്സരത്തിനിടെ മുന്നേറ്റം; സെയ്ന്‍ ബഹ്‌റൈന്‍ വരുമാനം ഉയര്‍ന്നു

bahrain
  •  2 hours ago
No Image

ബഹ്‌റൈന്‍-സൗദി ബന്ധം ശക്തമാക്കാന്‍ കിരീടാവകാശികളുടെ കൂടിക്കാഴ്ച

bahrain
  •  3 hours ago
No Image

ചുവപ്പുകാർഡ് ഉയർത്തേണ്ട വംശീയത; അലൻ സെന്റ് മാക്സിമാൻ മുതൽ വിനീഷ്യസ് ജൂനിയർ വരെ: ഫുട്ബോളിനെ തകർക്കുന്ന വംശവെറി; In-Depth Story

Cricket
  •  3 hours ago
No Image

കാത്തിരിപ്പുകൾക്ക് വിരാമം; സഞ്ജുവിന് ടി-20 ലോകകപ്പിൽ അരങ്ങേറ്റം

Cricket
  •  3 hours ago
No Image

ബിഎംഡബ്ല്യു ഉടമകളുടെ ശ്രദ്ധയ്ക്ക്: തീപിടുത്ത സാധ്യതയെത്തുടർന്ന് യുഎഇയിലും വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; പരിശോധിക്കേണ്ടത് ഇങ്ങനെ

uae
  •  3 hours ago
No Image

'മുഹമ്മദ്' ദീപക്കിന്റെ ജിം പൂട്ടേണ്ടിവരില്ല; സഹായവുമായി സുപ്രിം കോടതിയിലെ 20 മുതിർന്ന അഭിഭാഷകർ, നടപടി അംഗത്വം കുത്തനെ കുറഞ്ഞതിന് പിന്നാലെ

National
  •  3 hours ago
No Image

ഉച്ചയ്ക്ക് 2 മുതൽ 4 വരെ 'അപകട സമയം'; റമദാൻ വ്രതാരംഭത്തിനു മുമ്പേ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  3 hours ago
No Image

ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിനെ കീഴടക്കി; ടി-20 ലോകകപ്പിൽ ഇറ്റലിക്ക് ചരിത്ര വിജയം

Cricket
  •  3 hours ago
No Image

114 റഫാൽ പോർവിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ; ഫ്രാൻസുമായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ, ചെലവ് 3.25 ലക്ഷം കോടി!

National
  •  3 hours ago