കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; വിവിധ ഇടങ്ങളിൽ കണ്ടതായി സൂചന, തിരച്ചിൽ ഊർജ്ജിതം
കൊല്ലം: കൊട്ടാരക്കരയിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെ (14) യാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് നിസ്കരിക്കാൻ പോയതായിരുന്നു കുട്ടി. പിന്നീട് നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
ഇതിനിടെ, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ കയറി ആലഞ്ചേരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. പിന്നീട് രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം വെച്ച് കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടെന്ന റിപ്പോർട്ടും ഉണ്ട്. രാവിലെ മടവൂരിൽ വെച്ച് വീണ്ടും കുട്ടിയെ കണ്ടെന്ന വിവരവും പൊലിസിന് ലഭിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം വീട്ടുകാർ കുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയിരുന്നു. ഇത് വാങ്ങി വെച്ചതിൽ കുട്ടി വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് കൊട്ടാരക്കര പൊലിസ് അന്വേഷണം നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."