HOME
DETAILS

കൊച്ചിയിൽ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി

  
Web Desk
February 13, 2026 | 6:07 PM

kochi cop hit-and-run case suspects surrender in court

കൊച്ചി: ചെല്ലാനത്ത് ഡ്യൂട്ടിക്കിടെ പൊലിസുകാരനെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. ആലപ്പുഴ സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ ബാബു എന്നിവരാണ് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണമാലി സ്റ്റേഷനിലെ സിപിഒ ബിജുമോനെയാണ് പ്രതികൾ പരുക്കേൽപ്പിച്ചത്.

സംഭവത്തിന് പിന്നാലെ കണ്ണമാലി പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാക്കൾ രംഗത്തെത്തിയിരുന്നു. തങ്ങളെ പൊലിസ് ബൈക്കിൽ നിന്ന് വലിച്ചു താഴെയിട്ടെന്നും, പരുക്കേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നുമായിരുന്നു ഇവരുടെ വാദം. എങ്കിലും, ഈ വാദങ്ങളെ തള്ളിക്കൊണ്ട് പൊലിസ് കൃത്യമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

യുവാക്കൾ മദ്യപിച്ചിരുന്നതായും കൈകാണിച്ചിട്ടും നിർത്താതെ പൊലിസുകാരനെ ഇടിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. യുവാക്കളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ പ്രതികൾ റിമാൻഡിലാണ്.

 

 

 

In the Kochi cop hit-and-run case, the suspects Anil Rajendran and Rahul Babu from Alappuzha surrendered before the Kochi Judicial First Class Magistrate Court after the High Court rejected their anticipatory bail pleas. They have been remanded for two weeks. The incident, which occurred in Chellanam, involved the duo allegedly hitting CPO Bijumon with their bike while he was on duty, causing him serious injuries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  6 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  6 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  6 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  6 days ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  6 days ago