HOME
DETAILS

ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം, പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: മുന്നറിയിപ്പുമായി സഊദി അറേബ്യ

  
Web Desk
February 14, 2026 | 2:57 AM

Saudi Arabia calls for end to Israeli killings in Gaza

മ്യൂണിക്: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണമെന്നും മേഖലയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്നും വ്യക്തമാക്കി സഊദി അറേബ്യ. ജര്‍മ്മനിയില്‍ നടക്കുന്ന മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ (Munich Securtiy Conference) സംസാരിക്കവെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീന്‍ ഐക്യം നിലനിര്‍ത്തുന്നതിന് ഗസ്സയിലെ സ്ഥിരത അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'പരിഷ്‌കരണത്തിനും നാശത്തിനുമിടയിലുള്ള അന്താരാഷ്ട്ര വ്യവസ്ഥ' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കവെ, നിലവിലെ ആഗോള രാഷ്ട്രീയ ക്രമത്തിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഇന്ന് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കും ഗസ്സയും തമ്മിലുള്ള രാഷ്ട്രീയ ഐക്യം സാധ്യമാകണമെങ്കില്‍ ഗസ്സയില്‍ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കപ്പെടണം. വെടിനിര്‍ത്തല്‍ കരാറുകള്‍ നിലവിലുണ്ടായിട്ടും ഗസ്സയില്‍ മരണങ്ങള്‍ തുടരുന്നത് ദീര്‍ഘകാല സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

62ാമത് മ്യൂണിക് സുരക്ഷാ സമ്മേളനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടസ് തുടങ്ങി പ്രമുഖ ലോക നേതാക്കളും ഗള്‍ഫ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഗസ്സയിലെ സാഹചര്യം കൂടാതെ ഉക്രൈന്‍ യുദ്ധം, റഷ്യയുമായുള്ള ബന്ധം, ആഗോള സുരക്ഷാ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കലുഷിതമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.

Saudi Arabia’s Foreign Minister Faisal bin Farhan on Friday called for an immediate end to Israeli killings in the Gaza Strip and the launch of reconstruction, stressing that stability in the enclave is vital to preserving Palestinian unity.  He emphasised that unity between the West Bank and Gaza would not be possible without security and stability in the territory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  6 days ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  6 days ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  6 days ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  6 days ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  6 days ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  6 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  6 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  6 days ago
No Image

ലോകത്തിന് മാതൃകയായി യുഎഇ; ആരോഗ്യരംഗത്തെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം

uae
  •  6 days ago
No Image

സ്ഥാനാർഥികളുടെ ഏജന്റുമാർ എത്തണം; ബ്രണ്ണൻ കോളേജിലെ സ്ട്രോങ്ങ് റൂമിലെ ഹാർഡ് ഡിസ്ക് മാറ്റാൻ റിട്ടേണിംഗ് ഓഫീസറുടെ ഉത്തരവ്

Kerala
  •  6 days ago