HOME
DETAILS

ലേഖനം എഴുതിയതിന് പ്രതികാര നടപടി: കെഎസ്ആർടിസി ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

  
Web Desk
February 13, 2026 | 5:52 PM

Retaliation for writing article High Court cancels transfer of KSRTC employee

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കടുത്ത അച്ചടക്ക നടപടിക്കു വിധേയനായ ജീവനക്കാരന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി. യൂണിയൻ മാസികയിൽ ലേഖനം എഴുതിയതിന്റെ പേരിൽ ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാർ എസിനെതിരെ എടുത്ത സ്ഥലംമാറ്റ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

കോൺഗ്രസ് അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ (TDF) മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന വാദം ശരിവെച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്.

'കെഎസ്ആർടിസി: പ്രതിസന്ധികളിൽ നിന്ന് പ്രത്യാശയിലേക്ക് ഒരു പുനർവിചിന്തനം' എന്ന തലക്കെട്ടിലായിരുന്നു ശിവകുമാർ ലേഖനം തയാറാക്കിയത്. സ്ഥാപനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികളെക്കുറിച്ചും മാനേജ്‌മെന്റിന്റെ വീഴ്ചകളെക്കുറിച്ചും ലേഖനത്തിൽ കൃത്യമായി പ്രതിപാദിച്ചിരുന്നു.

കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയും സാമ്പത്തിക തകർച്ചയുമാണ് ലേഖനത്തിലെ പ്രധാന വിമർശന വിഷയങ്ങൾ. കൃത്യസമയത്ത് ശമ്പളവും പെൻഷനും ലഭിക്കാത്തത് ജീവനക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ലേഖനം എണ്ണിയെണ്ണി പറഞ്ഞു.

സർക്കാരിന്റെ നയങ്ങളെയും കോർപ്പറേഷന്റെ നിലവിലെ പോക്കിനെയും ലേഖനത്തിലൂടെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. കട്ടപ്പുറത്തിരിക്കുന്ന ബസുകളും വർധിച്ചുവരുന്ന കടക്കെണിയും സ്ഥാപനത്തെ തകർക്കുകയാണെന്ന നിരീക്ഷണവും ലേഖനത്തിൽ ജീവനക്കാരൻ പങ്കുവെച്ചിരുന്നു.

യുഡിഎഫിന്റെ വികസന മാതൃകകൾ പിന്തുടരുന്നതിലൂടെ മാത്രമേ കെഎസ്ആർടിസിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാകൂ എന്ന രാഷ്ട്രീയപരമായ അഭിപ്രായപ്രകടനവും ലേഖനത്തിലുണ്ടായിരുന്നു. ഇതാണ് സർക്കാരിനെയും മാനേജ്‌മെന്റിനെയും കൂടുതൽ പ്രകോപിപ്പിച്ചത്.

ലേഖനം പുറത്തുവന്നതിന് പിന്നാലെ പ്രതികാര നടപടിയെന്നോണം ശിവകുമാറിനെ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സ്ഥലം മാറ്റുകയായിരുന്നു. ദൂരസ്ഥലത്തേക്കുള്ള ഈ മാറ്റം അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന് വ്യക്തമായതോടെയാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്.

കോടതി ഉത്തരവ് വന്നിട്ടും സ്ഥലംമാറ്റം റദ്ദാക്കാൻ മാനേജ്‌മെന്റ് തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഇതേത്തുടർന്ന് ടിഡിഎഫ് പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറെ (ED) ഓഫിസിൽ ഉപരോധിക്കുന്ന സാഹചര്യം വരെയുണ്ടായി.

യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തിനും കോടതിയുടെ കർശന നിർദ്ദേശത്തിനും പിന്നാലെ മാനേജ്‌മെന്റ് വഴങ്ങുകയായിരുന്നു. ഒടുവിൽ സ്ഥലംമാറ്റം പിൻവലിച്ചുകൊണ്ട് കെഎസ്ആർടിസി പുതിയ ഉത്തരവിറക്കി ശിവകുമാറിനെ പഴയ തസ്തികയിൽ തന്നെ നിയമിച്ചു.

 

 

The Kerala High Court has quashed the transfer of a KSRTC employee who was shifted from Thiruvananthapuram to Kasaragod as a disciplinary measure. The action was taken after he wrote an article in a union magazine criticizing the management's inefficiency and the corporation's financial crisis. Following the court order and intense protests by the TDF union, the KSRTC management has finally revoked the transfer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  3 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  3 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  3 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  3 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  3 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  3 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  3 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  3 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  3 days ago