HOME
DETAILS

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

  
Web Desk
February 16, 2026 | 5:40 PM

cpm worker hacked in kozhikode

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം. മുതുവണ്ണാച്ച സ്വദേശി ദിനേശന് (49) ആണ് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി കുറ്റ്യാടിയിലെ കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുതുവണ്ണാച്ചയിൽ വെച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ദിനേശനെ തടഞ്ഞുനിർത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ആഴത്തിലുള്ള മുറിവുകളുണ്ട്. നേരത്തെ പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ദിനേശൻ ഉൾപ്പെട്ടിരുന്നതായി വിവരമുണ്ട്.

ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷ സാധ്യത ഒഴിവാക്കാൻ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

A CPM worker was hacked by a three-member gang at Perambra, Kozhikode. The victim, identified as Dineshan (49), was attacked while returning home after closing his shop in Kuttiadi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്,  'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': പാർട്ടി നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

കാലവർഷം നേരത്തെ എത്തും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

Kerala
  •  12 hours ago
No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  13 hours ago
No Image

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

oman
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  13 hours ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  13 hours ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  13 hours ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  13 hours ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  14 hours ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  14 hours ago