HOME
DETAILS

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

  
Web Desk
May 24, 2026 | 11:15 AM

manjeswaram cow smuggling moral policing pickup van blocked

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്തിന് സമീപം ബായാറിൽ പശുക്കടത്ത് ആരോപിച്ച് കാളകളുമായി വന്ന പിക്ക്അപ്പ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ വാഹനമോടിച്ചിരുന്ന പൈവളിഗെ ആവള സ്വദേശി ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലിസ് കേസെടുത്തു. പ്രദേശവാസിയായ പുനീത്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ പരപ്പരപ്പിലാക്കിയ സംഭവം നടന്നത്. പിക്കപ്പിൽ മഞ്ചേശ്വരത്തേക്ക് നാല് കാളകളെ കൊണ്ടുവരികയായിരുന്നു ഇബ്രാഹിം ഖലീൽ. ഈ സമയത്താണ് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം വാഹനത്തെ പിന്തുടർന്നത്. തുടർന്ന് ബായാറിൽ വെച്ച് ഇതിലൊരു ബൈക്ക് പിക്ക്അപ്പിന് കുറുകെയിട്ട് തടഞ്ഞു നിർത്തുകയായിരുന്നു. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി.

വാഹനം തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ ഇബ്രാഹിമിന് നേരെ തിരിയുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൈയ്യിലുണ്ടായിരുന്ന വടികൾ വീശി വധഭീഷണി മുഴക്കിയതായും ഡ്രൈവറുടെ പരാതിയിൽ പറയുന്നു. പശുക്കടത്ത് ആരോപിച്ചായിരുന്നു അതിക്രമം. മുൻപും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ച് വാഹനങ്ങൾ തടയുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Kerala
  •  7 hours ago
No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  7 hours ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  7 hours ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  8 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  8 hours ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  8 hours ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  8 hours ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  8 hours ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  8 hours ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  9 hours ago