HOME
DETAILS

പുതിയ സർക്കാരിന്റെ നയങ്ങളിൽ സംശയം! രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിനെതിരെ സിപിഐ രംഗത്ത്

  
Web Desk
May 24, 2026 | 12:13 PM

cpi opposes ratan khelkar appointment as kerala cm secretary

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കറെ നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവും ആശങ്കയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നയങ്ങൾക്കൊപ്പം നിലകൊണ്ട ചരിത്രമുള്ള ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വഴിതുറക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ഓർമ്മിപ്പിച്ചു.

ബിജെപി നയങ്ങളുടെ വഴിയിലോ പുതിയ സർക്കാർ?

ജാതിയും മതവും നോക്കി വോട്ടവകാശം നിഷേധിക്കുന്ന തരത്തിലുള്ള കേന്ദ്ര നയങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെയാണ് സാധാരണയായി ബിജെപി ഭരണകൂടങ്ങൾ തങ്ങളുടെ ഉപദേഷ്ടാക്കളാക്കാറുള്ളതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇപ്പോൾ കേരളത്തിലെ പുതിയ ഭരണകൂടവും അതേ വഴിയിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചോദ്യമുയർത്തി.

ഇത്തരം നിയമനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും ജനങ്ങൾക്കിടയിൽ ഇത് തെറ്റായ സന്ദേശം നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

മംഗലാപുരം യാത്രയും പുതിയ നിയമനവും

വിഡി സതീശൻ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മംഗലാപുരം യാത്രയും അവിടെ വെച്ചുനടന്ന കൂടിക്കാഴ്ചകളും നേരത്തെ തന്നെ പൊതുസമൂഹത്തിൽ വലിയ ചർച്ചയായതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

"മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് രത്തൻ ഖേൽക്കറെപ്പോലൊരു ഉദ്യോഗസ്ഥനെ ഇത്രയും പ്രധാനപ്പെട്ട പദവിയിൽ നിയമിക്കുന്നത്. ഈ നടപടി പുതിയ സർക്കാരിന്റെ ഭാവി നിലപാടുകളെക്കുറിച്ച് പൊതുസമൂഹത്തിൽ കടുത്ത സംശയമുണ്ടാക്കുമെന്ന്."  ബിനോയ് വിശ്വം പറഞ്ഞു.

രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി ഐഎഎസ് അഴിച്ചുപണി

പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ നടന്ന ഐഎഎസ് അഴിച്ചുപണിയും മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി നിയമനവും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ആയുധമായി മാറുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. നിയമനത്തിൽ മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 hours ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  10 hours ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  10 hours ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  10 hours ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  10 hours ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 hours ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  11 hours ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  11 hours ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  11 hours ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  11 hours ago