HOME
DETAILS

റമദാൻ ആവേശത്തിൽ സഊദി ഈത്തപ്പഴ വിപണി; കയറ്റുമതിയിൽ 192 ശതമാനത്തിന്റെ വൻ വർധനവ്

  
February 19, 2026 | 12:34 PM

saudi arabia date exports ramadan market growth report

റിയാദ്: നോമ്പുതുറ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായ ഈത്തപ്പഴത്തിന് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര തലത്തിലും ആവശ്യം ഏറിവരികയാണെന്ന് സാമ്പത്തിക വിദഗ്ധ​രുടെ റിപ്പോർട്ട്. റമദാൻ മാസത്തിൽ ഈത്തപ്പഴത്തിന്റെ ചില്ലറ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.

പ്രീമിയം പാക്കേജിങിലുള്ള ഈത്തപ്പഴങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. നിലവിൽ വിപണിയിലുള്ളത് കഴിഞ്ഞ വർഷത്തെ ശേഖരമാണെന്നും അതിനാൽ വിലകയറ്റമുണ്ടാകില്ലെന്നും സാമ്പത്തിക ഉപദേശകൻ ഫദൽ അൽ-ബുവൈനൈൻ പറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ൽ സഊദി അറേബ്യ 169.5 കോടി റിയാലിന്റെ ഈത്തപ്പഴം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.

2016-2024നും ഇടയിൽ കയറ്റുമതി മൂല്യത്തിൽ 192.5 ശതമാനത്തിന്റെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിവർഷം 19 ലക്ഷം ടണ്ണിലധികം ഈത്തപ്പഴമാണ് സഊദി ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഈത്തപ്പഴ ഉൽപ്പാദക രാജ്യമാണ് സഊദി അറേബ്യ. രാജ്യത്ത് 3.3 കോടിയിലധികം ഈന്തപ്പനകളുണ്ടെന്നാണ് വിവരം. നിലവിൽ 133 രാജ്യങ്ങളിലേക്കാണ് സഊദിയിൽ നിന്ന് ഈത്തപ്പഴം എത്തുന്നത്.

Saudi Arabia sees a massive 192.5% growth in date export value since 2016. As Ramadan boosts domestic retail demand, the Kingdom solidifies its position as the world's second-largest producer with exports reaching 133 countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  15 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  15 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  15 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  15 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  15 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  15 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  15 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  15 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  15 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  15 days ago