HOME
DETAILS

കിടപ്പുമുറിയിലെ സുഗന്ധം മനസ്സിനും കുളിര്‍മ നല്‍കും; ബെഡ്ഷീറ്റുകള്‍ എന്നും ഫ്രഷ് ആയി ഇരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

  
February 22, 2026 | 6:57 AM


 

ബെഡ്ഷീറ്റുകള്‍ വെറുതെ കഴുകി വിരിച്ചതു കൊണ്ട് മാത്രം എപ്പോഴും ആ സുഗന്ധം നിലനില്‍ക്കണമെന്നില്ല. കിടപ്പുമുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ മനസ്സിന് കുളിര്‍മ നല്‍കുന്ന ആ 'ഫ്രഷ്' അനുഭവം നിലനിര്‍ത്താന്‍ ചില ലളിതമായ വിദ്യകളുണ്ട്.

നിങ്ങളുടെ ബെഡ്ഷീറ്റുകള്‍ എന്നും പുതിയതുപോലെ സുഗന്ധത്തോടെ ഇരിക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്നു നോക്കാം

ഡിറ്റര്‍ജന്റിനൊപ്പം അല്‍പം ബേക്കിങ് സോഡ ചേര്‍ക്കുന്നത് ബെഡ്ഷീറ്റിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. അവസാന വട്ടം കഴുകി എടുക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പം വൈറ്റ് വിനാഗിരി (White Vinegar) ചേര്‍ക്കുന്നത് തുണികളിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും മൃദുത്വം നല്‍കുകയും ചെയ്യും. വിനാഗിരിയുടെ മണം ഉണങ്ങിക്കഴിയുമ്പോള്‍ താനേ പൊയ്‌ക്കോളും.

ബെഡ്ഷീറ്റ് കഴുകി ഉണക്കിയ ശേഷം, ഒരു സ്‌പ്രേ ബോട്ടിലില്‍ വെള്ളവും കുറച്ച് തുള്ളി ലാവെന്‍ഡര്‍ (Lavender) അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് ബെഡ്ഷീറ്റില്‍ നേരിയ തോതില്‍ സ്‌പ്രേ ചെയ്യുന്നത് നല്ല സുഗന്ധം നല്‍കുക മാത്രമല്ല, രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

അലമാരയില്‍ മടക്കിവച്ചിരിക്കുന്ന ബെഡ്ഷീറ്റുകള്‍ക്കിടയില്‍ സുഗന്ധമുള്ള ചെറിയ സോപ്പ് കഷ്ണങ്ങളോ ഉപയോഗിച്ച സുഗന്ധദ്രവ്യങ്ങളുടെ കുപ്പികളോ വയ്ക്കാവുന്നതാണ്. ഇത് മാസങ്ങളോളം ബെഡ്ഷീറ്റില്‍ മണം തങ്ങിനില്‍ക്കാന്‍ സഹായിക്കും.

 

bedsg.jpg

ബെഡ്ഷീറ്റുകള്‍ നനവോടെ വിരിക്കുന്നത് പൂപ്പല്‍ മണം (Mutsy smell) ഉണ്ടാക്കാന്‍ കാരണമാകും. നന്നായി വെയില്‍ തട്ടുന്ന ഇടത്തോ അല്ലെങ്കില്‍ നല്ല കാറ്റുള്ള സ്ഥലത്തോ ഇട്ട് പൂര്‍ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മടക്കി വയ്ക്കുക.

ബെഡ്ഷീറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, മുറിയിലെ വായുസഞ്ചാരവും പ്രധാനമാണ്. പകല്‍ സമയങ്ങളില്‍ ജനലുകള്‍ തുറന്നിടുന്നത് മുറിയിലെ ഈര്‍പ്പവും ദുര്‍ഗന്ധവും മാറാന്‍ സഹായിക്കും.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റുകള്‍ മാറ്റുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും മുറിയിലെ ശുചിത്വത്തിനും അത്യാവശ്യമാണ്.

ബെഡ്ഷീറ്റ് കഴുകുമ്പോള്‍ വരുത്തുന്ന പ്രധാന തെറ്റുകള്‍

അമിതമായ ഡിറ്റര്‍ജന്റ് ഉപയോഗം
കൂടുതല്‍ സോപ്പ് പൊടി ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയാകും എന്നത് തെറ്റായ ധാരണയാണ്. അമിതമായ ഡിറ്റര്‍ജന്റ് തുണിയുടെ നാരുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുകയും ഇത് ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാനും ബെഡ്ഷീറ്റ് വേഗത്തില്‍ നശിക്കാനും കാരണമാകും.

 

bed.jpg

ഒരേസമയം ഒരുപാട് തുണികള്‍ അലക്കുന്നത്
വാഷിങ് മെഷീനില്‍ ബെഡ്ഷീറ്റുകള്‍ക്കൊപ്പം മറ്റ് വസ്ത്രങ്ങള്‍ കുത്തിനിറച്ച് ഇടുന്നത് ഒഴിവാക്കുക. ബെഡ്ഷീറ്റുകള്‍ക്ക് വിടര്‍ന്നു കിടന്ന് വൃത്തിയാകാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. ജീന്‍സ് പോലെയുള്ള കടുപ്പമേറിയ തുണികളുമായി ചേര്‍ത്തിട്ടാല്‍ ബെഡ്ഷീറ്റിലെ നൂലുകള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.

വെള്ളത്തിന്റെ താപനില ശ്രദ്ധിക്കാതെ ഇരിക്കുന്നത്
പരുത്തി (Cotton) ബെഡ്ഷീറ്റുകള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നത് അഴുക്കും അണുക്കളും നീക്കാന്‍ നല്ലതാണ്. എന്നാല്‍ ലിനന്‍ (Linen) അല്ലെങ്കില്‍ സില്‍ക്ക് പോലെയുള്ള മെറ്റീരിയലുകള്‍ ചൂടുവെള്ളത്തിലിട്ടാല്‍ അവ ചുരുങ്ങാന്‍ സാധ്യതയുണ്ട്. ഓരോ ടൈപ്പ് തുണിക്കും അനുയോജ്യമായ താപനില തിരഞ്ഞെടുക്കുക.

 

സിപ്പറുകളോ കൊക്കുകളോ ഉള്ള വസ്ത്രങ്ങള്‍ക്കൊപ്പം കഴുകുന്നത്
ബെഡ്ഷീറ്റുകള്‍ കഴുകുമ്പോള്‍ സിപ്പറുകള്‍, ബട്ടണുകള്‍, അല്ലെങ്കില്‍ ഹുക്കുകള്‍ ഉള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഇടരുത്. ഇവ ബെഡ്ഷീറ്റില്‍ തങ്ങിനിന്ന് തുണി കീറാന്‍ ഇടയാക്കും. ബെഡ്ഷീറ്റുകള്‍ എപ്പോഴും പ്രത്യേകമായി കഴുകുന്നതാണ് ഉത്തമം.

വാഷിങ് മെഷീനിലെ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ അമിതമായ ചൂടില്‍ കൂടുതല്‍ സമയം ഇടുന്നത് ബെഡ്ഷീറ്റ് ചുരുങ്ങാനും (Shrinking) നാരുകള്‍ ദുര്‍ബലമാകാനും കാരണമാകും. പകരം, വെയിലിലോ തണലിലോ ഇട്ട് പ്രകൃതിദത്തമായി ഉണക്കുന്നതാണ് ഏറ്റവും നല്ലത്.

പുതിയ ബെഡ്ഷീറ്റുകള്‍ വാങ്ങുമ്പോള്‍ ആദ്യമായി ഉപയോഗിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കഴുകണം. അതിലെ രാസവസ്തുക്കളും കടുപ്പവും മാറാന്‍ ഇത് സഹായിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  7 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  7 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  7 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  7 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago