HOME
DETAILS

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കാം, ഈ ചെടികള്‍ക്കൊപ്പം; ഇനി കോണ്‍ക്രീറ്റ് ചുവരുകളില്‍ മനോഹരമായ പച്ചത്തുരുത്ത് 

  
February 22, 2026 | 5:44 AM

transform your walls a guide to vertical gardening

 

നഗരങ്ങളിലെ ഫ്‌ളാറ്റുകളിലും ചെറിയ വീടുകളിലും താമസിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചെടികള്‍ വളര്‍ത്താന്‍ സ്ഥലമില്ല എന്നത്. ഇതിനൊരു മികച്ച പരിഹാരമാണ് 'വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍' അഥവാ ഭിത്തിയിലെ പൂന്തോട്ടം. സ്ഥല പരിമിതിയെ മറികടന്ന് വീടിനുള്ളിലും ബാല്‍ക്കണിയിലും പ്രകൃതിയെ കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നു.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന് അനുയോജ്യമായ ചെടികള്‍ ഏതൊക്കെയാണെന്നു നോക്കാം

എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ വളരില്ല. കുറഞ്ഞ മണ്ണിലും കുറഞ്ഞ പരിചരണത്തിലും നന്നായി വളരുന്ന ചെടികളാണ് ഇതിന് തിരഞ്ഞെടുക്കേണ്ടത്.

മണി പ്ലാന്റ് (Money Plant/Pothos)

 

vert.jpg



ഏത് സാഹചര്യത്തിലും വളരുന്നവയാണിത്. തൂങ്ങിക്കിടക്കുന്ന ഇവയുടെ ഇലകള്‍ ഭിത്തിക്ക് നല്ല ഭംഗി നല്‍കും. ഇന്‍ഡോര്‍ ആയി വളര്‍ത്താന്‍ ഏറ്റവും മികച്ചതാണിത്.

സ്‌പൈഡര്‍ പ്ലാന്റ് (Spider Plant)

വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ഇവയുടെ ഇടുങ്ങിയ ഇലകള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ഒരു പ്രത്യേക ലുക്ക് നല്‍കുന്നു. ഇതിന്റെ ചെറിയ തൈകള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.

ഫിലോഡെന്‍ഡ്രോണ്‍ (Philodendron)

ഹൃദയാകൃതിയിലുള്ള ഇലകളുള്ള ഇവ കുറഞ്ഞ വെളിച്ചത്തിലും നന്നായി വളരും. ഇവയുടെ പച്ചപ്പിന് ആരെയും ആകര്‍ഷിക്കാനുള്ള കഴിവുണ്ട്.

 

vertic gar.jpg

ഫേണുകള്‍ (Ferns)

നല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ വളരുന്ന ചെടിയാണിത്. ബാല്‍ക്കണിയിലോ ബാത്ത്‌റൂമിനോട് ചേര്‍ന്നോ ഉള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ ഫേണുകള്‍ വച്ചുപിടിപ്പിക്കാം.

സ്‌നേക്ക് പ്ലാന്റ് (Snake Plant)

കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതും വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതുമായ ചെടിയാണിത്. നേരെ മുകളിലേക്ക് വളരുന്ന ഇവ വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ഒരു സ്ട്രക്ചര്‍ നല്‍കുന്നു.

പീസ് ലില്ലി (Peace Lily)

വെളുത്ത പൂക്കളുണ്ടാകുന്ന ഇവ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


നനയ്ക്കുമ്പോള്‍- വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ മുകളില്‍ നിന്ന് താഴേക്ക് വെള്ളം ഒഴുകുന്ന രീതിയിലുള്ള ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കണം.

സൂര്യപ്രകാശം- തിരഞ്ഞെടുക്കുന്ന ചെടികള്‍ക്ക് എത്രത്തോളം സൂര്യപ്രകാശം വേണമെന്ന് മനസ്സിലാക്കി വേണം അവയുടെ സ്ഥാനം നിശ്ചയിക്കാന്‍.

മിതമായി വളം നല്‍കുക- ലായനി രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് കൂടുതല്‍ അനുയോജ്യം.

വെറുമൊരു അലങ്കാരത്തിനപ്പുറം വീടിനുള്ളിലെ ചൂട് കുറയ്ക്കാനും മാനസിക സമ്മര്‍ദ്ദം അകറ്റാനും ഈ കൊച്ചു പച്ചത്തുരുത്തുകള്‍ നിങ്ങളെ സഹായിക്കും.

 

Vertical gardening is an ideal solution for space-constrained urban homes to improve air quality and reduce stress by growing low-maintenance plants like Pothos and Snake Plants on walls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  14 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  14 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  14 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  14 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  14 days ago
No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  14 days ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  14 days ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago