വീട് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു
ആലക്കോട്: നടുവില്‍ വിളക്കന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ വീടു കത്തിനശിച്ചു. കണ്ണടയന്റകത്ത് അലീമ (49) യുടെ വീടാണു രാത്രിയുടെ മറവില്‍ കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ആസ്ബസ്റ്റോസ് മേഞ്ഞ വീടിന്റെ ഉള്‍വശം പൂര്‍ണമായും കത്തി നശിച്ചു.
കട്ടില്‍, കിടക്ക, തുടങ്ങി പാത്രങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വീട്ടുപകരണങ്ങളും അഗ്‌നിക്കിരയായി. അലമാരയ്ക്ക് തീപിടിച്ചതിനാല്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റു വിലപ്പെട്ട രേഖകളും പൂര്‍ണമായും നശിച്ചു. അലീമയുടെ മൂത്തമകളും ഭര്‍ത്താവും രണ്ടണ്ടു കുട്ടികളുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ രണ്ടണ്ടു മാസമായി വീട് അടച്ചിട്ട് മകളും ഭര്‍ത്താവും സമീപത്തു തന്നെയുള്ള തറവാട്ടിലായിരുന്നു താമസം. ആസ്ബസ്‌റ്റോസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന അയല്‍വാസികളാണ് വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നത് ആദ്യം കണ്ടണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഉള്‍വശം പൂര്‍ണമായും കത്തിയിരുന്നു.
അടച്ചിട്ട വാതിലിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടന്നിട്ടാകണം തീയിട്ടതെന്നാണു പ്രാഥമിക നിഗമനം. കുടിയാന്മല പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."