HOME
DETAILS
MAL
താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
March 05, 2026 | 11:26 AM
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,19,440 രൂപയായി.
രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയിലെത്തിയിരുന്നു. പവന്‍വില 720 രൂപ താഴ്ന്ന് 1,19,920 രൂപയിലും. ഉച്ചയോടെ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവില്‍ ഗ്രാമിന് 14930 രൂപയാണ് വില. പവന്‍ വില 1,19,440 രൂപയിലേക്ക് വീണു.
ആഗോള വിപണില്‍ പ്രതീക്ഷിച്ചതിന് വിപരീതമായി സ്വര്‍ണ വില ഇടിയുകയാണ്. വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയപ്പോള്‍ വ്യാപാരികള്‍ ലാഭമെടുപ്പ് തുടരുന്നതാണ് വിലയിടിവിന് വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."