HOME
DETAILS

മനാമയിലെ ഇസ്‌റാഈല്‍ എംബസിക്ക് നേരെ ഇറാന്റെ ആക്രമണം

  
March 06, 2026 | 4:24 AM

Iranian media reports Israeli embassy in Bahrains Manama targeted

മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇസ്‌റാഈല്‍ എംബസി ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. മനാമയിലെ പ്രമുഖ വാണിജ്യ സമുച്ചയമായ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവേഴ്‌സിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായതെന്ന് ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വാണിജ്യ സമുച്ചയത്തിലാണ് ഇസ്‌റാഈല്‍ എംബസി പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. അതേസമയം, സമുച്ചയത്തിന് സമീപമെത്തിയ ഇറാനിയന്‍ ഡ്രോണ്‍ തകര്‍ക്കാന്‍ ബഹ്‌റൈന്‍ പ്രതിരോധ സേനയ്ക്ക് സാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം മുറുകുന്നതിനിടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ മനാമയിലെ ചില ഹോട്ടലുകള്‍ക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും നേരെയും ആക്രമണങ്ങള്‍ ഉണ്ടായതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 
ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവേഴ്‌സിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെ ബഹ്‌റൈന്‍ തലസ്ഥാനമായ മനമായില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. മേഖലയിലെ വിദേശ എംബസികള്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണ്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അവശിഷ്ടങ്ങള്‍ വീണ് ചിലയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Summary: Iran’s semi-official Fars News Agency has reported that overnight attacks on Bahrain’s capital, Manama, targeted the city’s Financial Harbour Towers commercial complex. The news agency said the complex was attacked as it was the location of the Israeli embassy in the city.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  2 days ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  2 days ago
No Image

ബംഗാളിൽ ചരിത്രമെഴുതി 92% പോളിംഗ്; ടിഎംസിയുടെ ആയുസ്സ് മെയ് 4 വരെ എന്ന് മോദി; ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന് മമത

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

bahrain
  •  2 days ago
No Image

ലോകകപ്പിൽ ഇറാൻ വേണ്ട, പകരം ഇറ്റലി മതി; ഫിഫയോട് ട്രംപിന്റെ പ്രതിനിധി; രാഷ്ട്രീയ പോര് കായിക രംഗത്തേക്ക്

Football
  •  2 days ago
No Image

ഖത്തർ എയർവേയ്‌സ് യുഎഇയിലേക്ക് മടങ്ങിയെത്തുന്നു; ദുബൈ, ഷാർജ സർവീസുകൾ പുനരാരംഭിച്ചു

uae
  •  2 days ago
No Image

കൊടുംചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  2 days ago
No Image

കടലിൽ കൊമ്പുകോർത്ത് യുഎസും ഇറാനും: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തു

International
  •  2 days ago
No Image

അബുദബിയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി; മെയ് നാല് മുതൽ ടോൾ ഈടാക്കി തുടങ്ങും

uae
  •  2 days ago
No Image

കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

Kerala
  •  2 days ago