HOME
DETAILS

ചിറയന്‍കീഴില്‍ പാമ്പുകടിയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡി.എം.ഒ

  
April 23, 2026 | 11:45 AM

chirayinkeezhu-snakebite-death-8-year-old-boy-dmo-report-kerala

  തിരുവനന്തപുരം: ചിറയന്‍കീഴില്‍ എട്ടുവയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡി.എം.ഒ. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടിയെ ആദ്യം എത്തിച്ച  ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരില്‍ എട്ടു വയസ്സുകാരനാണ് കടിയേറ്റത്. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലിന് ഉറങ്ങുന്നതിനിടെയാണ് പാമ്പുകടിയേറ്റതെന്നാണ് വിവരം. എന്നാല്‍ വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം വീട്ടുകാര്‍ക്ക് മനസ്സിലായത്.

ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോഴും നിസാരമായാണ് അതിനെ ഡോക്ടര്‍മാര്‍ കണ്ടതെന്നാണ് കുട്ടിയുടെ പിതാവ് പരാതി പറഞ്ഞത്. ഇവിടെ നിന്ന്   പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  ഇന്നലെ തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റിരുന്നു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് കടിയേറ്റത്. രാവിലെ വീടിനുള്ളിലെ ശുചിമുറിയില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതീവ വിഷമുള്ള ശംഖുവരയന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് സൂചന. പിന്നീട് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുന്‍പത്തെ ദിവസം തൃശൂരില്‍ തന്നെ എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. കൊടകര മറ്റത്തൂരില്‍ കടമ്പോട് കാവുങ്ങല്‍ സില്‍ജോയുടെ മകന്‍ അല്‍ജോ ആണ് മരിച്ചത്. അല്‍ജോയുടെ സഹോദരന്‍ 10 വയസ്സുള്ള അലോജിനും കടിയേറ്റരുന്നു. ഉറങ്ങിക്കിടക്കവേയാണ് ഇവര്‍ക്ക് പാമ്പു കടിയേറ്റത്. 

 

The Thiruvananthapuram District Medical Officer (DMO) has called for a detailed report following the tragic death of an eight-year-old boy due to a snakebite in Chirayinkeezhu.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  12 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  12 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  12 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  12 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  12 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  12 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  12 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  12 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  12 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  12 days ago