HOME
DETAILS

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനമില്ല; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍ 

  
April 23, 2026 | 7:52 AM

no puc no fuel delhi government issued new sercular

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണത്തിന്റെ തോത് കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. 

' വായു മലിനീകരണം നേരിടുന്നതിന് ഉറച്ചതും ഫലപ്രദവുമായ ഇടപെടലുകള്‍ ആവശ്യമാണ്. ഈ തീരുമാനം അതിനുവേണ്ടിയുള്ള ഒരു നിര്‍ണായക ചുവടുവെപ്പാണ്. ശുദ്ധവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സര്‍ക്കാരിനുണ്ട് രേഖ ഗുപ്ത പറഞ്ഞു. 

1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കം. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം എല്ലാ വാഹനങ്ങള്‍ക്കും സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. മലിനീകരണ തോത് ഉയരുന്നതിന് കാരണമാകുന്ന തരത്തില്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഇപ്പോഴും ഡല്‍ഹിയില്‍ കൂടുന്നതായാണ് കണക്കുകള്‍. മലിനീകരണമുണ്ടാകുന്ന വാഹനങ്ങള്‍ക്കെതിരെ പിഴയും പിടിച്ചെടുക്കലും ഉള്‍പ്പെടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിഷ്‌കരിച്ച് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിലുണ്ട്. പുതിയ ഉത്തരവ് പ്രകാരം സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം വിതരണം ചെയ്യൂ. എല്ലാ ഇന്ധന സ്റ്റേഷനുകളും കര്‍ശനമായ ഈ ഉത്തരവ് പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Delhi government has announced that vehicles without a Pollution Under Control (PUC) certificate will not be provided fuel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോട്ടുകളില്‍ ഇരച്ചെത്തി, കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍ സൈന്യം... ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.ആര്‍.ജി.സി 

International
  •  3 hours ago
No Image

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല, കുടമാറ്റം 15 മിനിറ്റ് മാത്രം- ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  3 hours ago
No Image

കുളത്തൂപ്പുഴയില്‍ വീട്ടമ്മക്ക് സൂര്യതാപമേറ്റു; കൈകളില്‍ പൊള്ളല്‍; ജാഗ്രത നിര്‍ദേശം

Kerala
  •  4 hours ago
No Image

ഉഷ്ണതരംഗ മുന്നറിയിപ്പ്: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  4 hours ago
No Image

വെടിനിര്‍ത്തല്‍ നീട്ടിയതോടെ ഒമാന്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു; സ്വര്‍ണത്തിനും മുന്നേറ്റം

oman
  •  4 hours ago
No Image

സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട്, കൊല്ലം,തൃശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് 

Kerala
  •  4 hours ago
No Image

പോക്‌സോ കേസ്: എച്ച്.ആര്‍.ഡി.എസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണന് ഇടക്കാല മുന്‍കൂര്‍ ജാമ്യം 

Kerala
  •  4 hours ago
No Image

കടലിലും ചൂട് കൂടി; മീന്‍ ലഭ്യത കുറഞ്ഞു, വിലയും കൂടി, മത്തിയ്ക്ക് വില 270 വരെ

Kerala
  •  4 hours ago
No Image

മകനെ ഒരുനോക്ക് കാണാതെ...; മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

Kerala
  •  5 hours ago
No Image

രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെ; ഡോളറിനെതിരേ 94ല്‍, വിനിമയ നിരക്കുയര്‍ന്നതോടെ പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  5 hours ago