HOME
DETAILS

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് 12 വയസുകാരന് ദാരുണാന്ത്യം

  
April 23, 2026 | 10:54 AM

kollam-12-year-old-boy-dies-electrocution-tragic-accident

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകനായ ആദിദേവ് (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആര്‍ദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ച് എത്തിയ ആര്‍ദ്രയാണ് വീടിനോട് ചേര്‍ന്ന ഷെഡിനുള്ളില്‍ കുട്ടിയെ കണ്ടത്. തയ്യല്‍ മെഷീനിന് സമീപം പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ആദിദേവ്. 

ആര്‍ദ്രയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോണ്‍ക്രീറ്റ് കരാറുകാരനാണ് ആദിദേവിന്റെ പിതാവ് രതീഷ്. 

ഷെഡില്‍ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റര്‍ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യല്‍ മെഷീന്‍ മേശയ്ക്ക് മുകളില്‍ വൈദ്യുതി പ്ലഗ്ഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റര്‍ മെഷീന്‍. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്. തയ്യല്‍ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചിരുന്നു.

 

In a heart-wrenching incident in Kollam, a 12-year-old boy lost his life after being electrocuted. Preliminary reports suggest that the accident occurred while the child came into contact with a live electric wire.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കില്‍ ദാരുണാന്ത്യം; മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കില്‍പ്പെട്ടു, വിറങ്ങലിച്ച് നാട്

Kerala
  •  2 days ago
No Image

'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു

International
  •  2 days ago
No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  2 days ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  2 days ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  2 days ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  2 days ago
No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  2 days ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 days ago