HOME
DETAILS

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

  
Web Desk
March 06, 2026 | 6:26 AM

medical negligence alleged at kazhakkoottam csi mission hospital cloth piece left inside patient after surgery

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവ് പരാതി. തിരുവനന്തപുരത്ത് കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റില്‍ വെച്ച് തുന്നിക്കെട്ടിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മേനകുളം സ്വദേശി ഷീബ പ്രമോദാണ് പരാതിയുമായി രംഗത്തെത്തിയത്.

ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനക്ക് ചികിത്സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി. ഉടന്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു. അതിന് ശേഷം ഡിസംബര്‍ 12 ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയിരുന്നില്ല. ഇത് കഴിഞ്ഞ്  മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിച്ചു. മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്നായി സി.എസ്.ഐ ആശുപത്രിയുടെ പ്രതികരണം. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം ഉണ്ടായിരുന്നത്. 

മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷമാണ് സി.എസ്.ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തതെന്ന് ഷീബ പ്രമോദ് ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലിസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. 

a medical negligence complaint has been raised against kazhakkoottam csi mission hospital after a cloth piece was allegedly left inside a patient’s abdomen during surgery and removed three months later.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; പഞ്ചായത്ത് തലത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്

Kerala
  •  2 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്ക്; സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ

Domestic-Education
  •  2 days ago
No Image

ചുട്ടുപൊള്ളി കേരളം; ഇന്ന് 3 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം, ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  2 days ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  2 days ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  2 days ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  2 days ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  2 days ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  3 days ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  3 days ago