HOME
DETAILS

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

  
March 07, 2026 | 1:37 PM

trump moves against iran as conflict spreads to new areas

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ യുഎസ് ശക്തമാക്കുന്നതായി റിപ്പോർട്ട്. ഇറാന് ഇന്ന് രാത്രി വളരെ കഠിനമായിരിക്കുമെന്നാണ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലാത്ത പുതിയ പ്രദേശങ്ങളിലേക്കും ഗ്രൂപ്പുകളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചനയും ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്.

ഇറാന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമാണ് തുടരുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇറാൻ പൂർണ്ണമായ നാശത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. നിലവിൽ യുഎസ് സൈന്യത്തിന്റെ പരിഗണനയിൽ ഇല്ലാതിരുന്ന കേന്ദ്രങ്ങളെക്കൂടി ആക്രമണ പരിധിയിൽ കൊണ്ടുവരുമെന്നാണ് ട്രംപ് പറയുന്നത്. ഫ്ലോറിഡയിൽ ദക്ഷിണ അമേരിക്കൻ സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷ സംഘർഷത്തിൽ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ട്രംപ് ഡോവർ വ്യോമസേനാ താവളത്തിലേക്ക് തിരിക്കും.

അതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ രംഗത്തെത്തി. അയൽരാജ്യങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാകാത്ത പക്ഷം തിരിച്ച് ആക്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അയൽരാജ്യങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാൽ, ശത്രുതാപരമായ നടപടികൾ തുടർന്നാൽ മേഖലയിലെ യുഎസ്-ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി.

ഇറാന്റെ ക്ഷമാപണത്തെ 'കീഴടങ്ങൽ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുഎസും ഇസ്റാഈലും തുടർച്ചയായി നടത്തിയ ശക്തമായ ആക്രമണങ്ങൾ മൂലമാണ് ഇറാൻ ഇപ്പോൾ മാപ്പ് പറയുന്നതെന്നും ഇനി വെടിയുതിർക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇന്ന് 16 ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളും വിക്ഷേപിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ പകരക്കാരനെ കണ്ടെത്തുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പ്രമുഖ മതനേതാക്കളായ ആയത്തുള്ള ഹൊസൈൻ നൂറി ഹമദാനിയും ആയത്തുള്ള നാസർ മകരേം ഷിറാസിയും ആവശ്യപ്പെട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ മിസൈൽ കേന്ദ്രങ്ങളും ആണവ സൗകര്യങ്ങളുമാണ് യുഎസ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ട്രംപ് സൂചിപ്പിച്ച 'പുതിയ ലക്ഷ്യങ്ങൾ' ഏതൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വരാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

 

 

As the joint US-Israeli military campaign, Operation Epic Fury, enters its second week, President Donald Trump has escalated his stance by demanding the unconditional surrender of the Iranian regime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  8 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

International
  •  8 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  8 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  8 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  8 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  8 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  8 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  8 days ago