HOME
DETAILS

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

  
March 07, 2026 | 2:00 PM

india t20 captain suryakumar yadav talks about varun chekravarthi

2026 ടി-20 ലോകകപ്പ് ചാമ്പ്യന്മാർ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നാളെ നടക്കുന്ന കിരീട പോരാട്ടത്തിൽ ഇന്ത്യയും ന്യൂസിലാൻഡുമാണ് നേർക്കുനേർ എത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ ഫൈനലിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും  സൂര്യകുമാർ യാദവും സംഘവും കളത്തിൽ ഇറങ്ങുന്നത്. എന്നാൽ മറുഭാഗത്ത് ചരിത്രത്തിലെ ആദ്യ ടി-20 കിരീടം സ്വന്തമാക്കാമായിരിക്കും മിച്ചൽ സാന്റ്നറും സംഘവും ലക്ഷ്യം വെക്കുക. 

ഫൈനൽ മത്സരത്തിന് മുന്നോടിയായി മോശം ഫോമിലുള്ള ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പിന്തുണ നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. വരുൺ ചക്രവർത്തിയുടെ ഫോമിൽ ആശങ്കയില്ലെന്നാണ് സ്‌കൈ പറഞ്ഞത്. വരുൺ ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ആണെന്നും എപ്പോൾ വേണമെങ്കിലും മത്സരം വിജയിപ്പിക്കാൻ വരുണിന് സാധിക്കുമെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. 

''ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒട്ടും ആശങ്കയില്ല. അദ്ദേഹം ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ആണ്. എപ്പോൾ എന്ത് ചെയ്യണമെന്നും ഏത് എതിരാളികൾക്കെതിരെ എങ്ങനെ പന്തെറിയണമെന്നും അദ്ദേഹത്തിന് അറിയാം. ഞങ്ങൾക്ക് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കാൻ വരുണിന് അറിയാം. അദ്ദേഹം അത് ചെയ്യുമെന്ന് എനിക്കറിയാം'' സൂര്യകുമാർ യാദവ് പറഞ്ഞു. 

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് വരുൺ ചക്രവർത്തി. എന്നാൽ കരുത്തരായ ടീമുകൾ വരുണിന്റെ 'മിസ്റ്ററി' പന്തുകളെ അനായാസം തിരിച്ചറിയാൻ തുടങ്ങിയതോടെ താരം റൺസ് വഴങ്ങുന്ന കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിലായി. വരുണിന് പകരം കുൽദീപ് യാദവിനെ സെമിയിൽ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ വരുണിൽ തന്നെ വിശ്വാസമർപ്പിക്കുകയായിരുന്നു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മോശം പ്രകടനമാണ് വരുൺ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെ നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റൺസാണ് വരുൺ വിട്ടുകൊടുത്തത്. വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർ വരുണിന്റെ ഓരോ പന്തിനെയും അതിർത്തി കടത്തുന്ന കാഴ്ചയാണ് കണ്ടത്. ടി-20 ക്രിക്കറ്റിൽ സ്പിന്നർമാർ റൺസ് നിയന്ത്രിച്ച് സമ്മർദ്ദം ചെലുത്തേണ്ട സ്ഥാനത്താണ് വരുൺ ഓരോ ഓവറിലും 10-ന് മുകളിൽ ഇക്കോണമിയിൽ റൺസ് നൽകുന്നത്. ഇത് മറ്റ് ബൗളർമാരായ ജസ്പ്രീത് ബുംറയ്ക്കും അർഷ്ദീപിനും വലിയ സമ്മർദ്ദമാണ് നൽകുന്നത്. 

The cricket world is eagerly waiting to see who will be the champions of the 2026 T20 World Cup. India and New Zealand will face each other in the title fight tomorrow. Ahead of the final match, Indian captain Suryakumar Yadav has supported Indian spinner Varun Chakravarthy, who is in poor form. Sky said that there is no concern about Varun Chakravarthy's form. Suryakumar Yadav clarified that Varun is the number one bowler in the world and Varun can win the match at any time.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  2 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  2 days ago
No Image

മെയ് 20 വരെ ഞാൻ തന്നെയാണ് എംഎൽഎ, ഡിജിപിക്ക് മുകളിലാണ് എന്റെ റാങ്ക്; പൂഞ്ഞാറിൽ ബൂത്ത് ഓഫീസ് മാറ്റനെത്തിയ പൊലിസിന് നേരെ എംഎൽഎയുടെ ഭീഷണി

Kerala
  •  2 days ago
No Image

തടസ്സങ്ങള്‍ക്ക് വിരാമം; സ്വന്തം ആകാശത്ത് വീണ്ടും പറന്ന് ഗള്‍ഫ് എയര്‍

bahrain
  •  2 days ago
No Image

കേരളം വിധിയെഴുതി; വോട്ടിങ് സമയം അവസാനിച്ചു, 80% പിന്നിട്ട് നാല് മണ്ഡലങ്ങള്‍

Kerala
  •  2 days ago
No Image

മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി

Kerala
  •  2 days ago
No Image

അപകടകരമായ വസ്തുക്കളുടെ സംഭരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി അബുദബി; ആഗോള മാനദണ്ഡം നടപ്പിലാക്കുന്ന ആദ്യ നഗരം

uae
  •  2 days ago
No Image

ഗ്ലോബൽ വില്ലേജ് തുറക്കുന്നത് നീളുന്നു; സീസൺ 30 പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

uae
  •  2 days ago