HOME
DETAILS

സർവം സഞ്ജു മയം! പരീക്ഷയിലെ ചോദ്യ പേപ്പറിലും താരമായി സഞ്ജു ചേട്ടൻ

  
Web Desk
March 07, 2026 | 3:37 PM

Question about Sanju Samson in Kerala Syllabus Exam Question Paper

ഗ്രൗണ്ടിൽ മാത്രമല്ല സ്കൂളിലെ പരീക്ഷ ഹാളിലും തരംഗമായി സഞ്ജു സാംസണിനെ പേര്. അഞ്ചാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പറിലാണ് സഞ്ജു ഇടം നേടിയത്. വെള്ളിയാഴ്ച നടന്ന കേരള സിലബസ് പരീക്ഷയിൽ സഞ്ജുവിന്റെ പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ചോദ്യം ഉണ്ടായിരുന്നത്. ടി-20 ലോകകപ്പിൽ മിന്നും പ്രകടനം നടത്തി സഞ്ജു രാജ്യത്തിൻറെ ഹീറോയായി നിൽക്കുന്ന സമയത്ത് തന്നെ സഞ്ജു ചോദ്യ പേപ്പറിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 

 

2026-03-0721:03:93.suprabhaatham-news.png
 

ടി-20 ലോകകപ്പിൽ നാളെ നടക്കുന്ന ഫൈനൽ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയുമാണ് നേർക്കുനേർ എത്തുന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം കലാശപോരാട്ടത്തിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ലോകകപ്പിൽ കളിച്ച നാല് ഇന്നിംഗ്സുകളിൽ നിന്നായി സഞ്ജു അടിച്ചുകൂട്ടിയത് 232 റൺസാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ  42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം. 

അതേസമയം തുടർച്ചയായ രണ്ടാം ടി-20 കിരീടം ലക്ഷ്യമിട്ടായിരിക്കും സൂര്യകുമാർ യാദവും സംഘവും നാളെ കളത്തിൽ ഇറങ്ങുന്നത്. എന്നാൽ മറുഭാഗത്ത് ചരിത്രത്തിലെ ആദ്യ ടി-20 കിരീടം സ്വന്തമാക്കാമായിരിക്കും മിച്ചൽ സാന്റ്നറും സംഘവും ലക്ഷ്യം വെക്കുക. 

Sanju Samson's name has made waves not only on the field but also in the school examination hall. Sanju made it to the 5th class English exam question paper. The question in the Kerala syllabus exam held on Friday was to prepare a profile of Sanju. At a time when Sanju is the hero of the country after performing brilliantly in the T-20 World Cup, Sanju has also appeared in the question paper.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  4 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  4 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  4 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  4 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  4 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  4 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  4 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  4 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  4 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  4 days ago