HOME
DETAILS
MAL
സമൂഹ വിവാഹവും ഓണാഘോഷവും
backup
September 12 2016 | 00:09 AM
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ ഓണാഘോഷവും സമൂഹ വിവാഹവും 13 ന് കലയപുരം സങ്കേതത്തില്‍ നടത്തും. സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഓണാഘോഷ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി യും നിര്‍വഹിക്കും.അയിഷാപോറ്റി എം.എല്‍.എ വിവാഹ ധനസാഹയ വിതരണം നടത്തും. ഓണക്കോടി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചര്‍ നിര്‍വഹിക്കും. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സ്വാമി ജയപ്രിയന് ജ്ഞാന തപസ്വി, ഫാ. തോമസ് ജോണ്‍ പണയില്‍, തോമസ് കുതിരവട്ടം തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."