HOME
DETAILS

മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്; രാജ്യത്തിന് ഇനി അന്തസ്സിന്റേയും കരുത്തിന്റേയും പുതിയ യുഗമെന്ന് പ്രസിഡന്റ്, പിന്തുണ പ്രഖ്യാപിച്ച് സൈന്യവും സുപ്രിം കൗണ്‍സിലും

  
Web Desk
March 09, 2026 | 2:59 AM

mujtaba khamenei irans new supreme leader president military and supreme council pledge supportAlternative Headings

തെഹ്റാന്‍: ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്.  യുഎസ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ ഇറാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇറാന്‍ പ്രസിഡന്റും സൈന്യവും സുപ്രിം കൗണ്‍സിലും മുജ്തബ ഖാംനഈക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിനെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ സ്വാഗതം ചെയ്തു, മുജ്തപ ഖാംനഈയുടെ നിയമനത്തോടെ രാഷ്ട്രത്തില്‍'അന്തസ്സിന്റെയും ശക്തിയുടെയും പുതിയ യുഗം' ആരംഭിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'ഈ വിലയേറിയ തെരഞ്ഞെടുപ്പ് ദേശീയ ഐക്യം ഏകീകരിക്കാനുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഇച്ഛാശക്തിയുടെ പ്രകടനമാണ്. ശത്രുക്കളുടെ ഗൂഢാലോചനകളെ ചെറുത്തു നില്‍ക്കാന്‍ ഇറാനിയന്‍ രാഷ്ട്രത്തെ ശക്തമാക്കുന്ന ഐക്യം,' അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഇറാന്റെ സായുധ സേനയായ ഐആര്‍ജിസിയും മുഹമ്മദ്-ബാഗര്‍ ഖാലിബാഫും അലി ലാരിജാനിയും ഉള്‍പ്പെടെയുള്ള ഉന്നത ഇറാനിയന്‍ നേതാക്കളും പുതിയ പരമോന്നത നേതാവിനോട് കൂറ് പുലര്ത്തുമെന്ന് പ്രതിജ്ഞയെടുത്തു- പ്രസിഡന്റ് വ്യക്തമാക്കുന്നു. 

ഇറാന്‍ നിലനില്‍പ്പിനായുള്ള ശക്തമായ പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും രാജ്യത്തിന് സ്വീകാര്യനാണ് മുജ്തബ ഖാംനഈ. പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളില്‍ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ് അദ്ദേഹം. തന്റെ പിതാവിനെപ്പോലെ തന്നെ അമേരിക്കയോടും ഇസ്‌റാഈലിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിനും. 'ശത്രുക്കള്‍ ഭയപ്പെടുന്ന ഒരാളായിരിക്കണം നേതാവ് എന്ന ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശപ്രകാരമാണ് മുജ്തബയെ തെരഞ്ഞെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

അതേസമയം മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. തങ്ങളുടെ അനുമതിയോ താല്‍പര്യമോ പരിഗണിക്കാതെയാണ് ഇറാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും മുജ്തബയെ അധികനാള്‍ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ ഭരണസംവിധാനം തന്നെ ഇല്ലാതാക്കുമെന്നും ആവശ്യമെങ്കില്‍ കരസേനയെ അയക്കുമെന്നുമുള്ള ഭീഷണിയും യു.എസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. 

എന്നാല്‍ ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ട്രംപിന് അവകാശമില്ലെന്ന് ഇറാന്‍ ഭരണകൂടം മറിപടി നല്‍കി. ''ഇറാന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, എപ്സ്റ്റീന്റെ സംഘമല്ല''  സ്പീക്കര്‍ ഖാലിബാഫ് പരിഹസിച്ചു.

mujtaba khamenei emerges as iran’s supreme leader, with the president, military and supreme council expressing strong support and calling it a new era of dignity and power for the nation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  7 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  7 days ago