HOME
DETAILS

പണിയെവിടെ സർക്കാരേ... നിയമനമില്ലാത്തതിൽ മുഖത്തു കരി തേച്ച് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ്

  
March 10, 2026 | 2:37 PM

lpst rank holders protest on appointment issues

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തി ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ (മലയാളം). പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നൂറുകണക്കിന് ഉദ്യോഗാർഥികളാണ് മുഖത്തു കരി തേച്ച്  മാർച്ച് നടത്തിയത്. കഴിഞ്ഞ ഏഴു ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുകയാണ് ഉദ്യോഗാർഥികൾ. അനുകൂല തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരാനാണ് തീരുമാനമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. 

എട്ടു ജില്ലകളിൽ ഒന്നാം റാങ്ക് കിട്ടിയവർക്കു പോലും ഇതുവരെ നിയമനം നൽകിയിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അഡൈ്വസ് കിട്ടി ഏഴു മാസം കഴിഞ്ഞിട്ടും ഒരു തുടർനടപടിയും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. കഴിഞ്ഞ ലിസ്റ്റിലെ 8 പേർ പുറത്തുനിൽക്കുകയാണ്. അവർക്കു നിയമനം കിട്ടാതെ പുതിയ ലിസ്റ്റിലുള്ളവർക്കും ജോലി കിട്ടില്ലെന്ന സ്ഥിതിയാണെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. 

ഒഴിവുകൾ പെട്ടെന്നു റിപ്പോർട്ട് ചെയ്യുക, ഡിവിഷൻ ഫാൾ വരുന്ന സ്‌കൂളുകളിൽ, നിശ്ചിത അധ്യാപക-വിദ്യാർഥി അനുപാതം നടപ്പാക്കുക, റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ അർധസർക്കാർ സ്‌കൂളുകളിലും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ഇതിനിടെ, സെക്രട്ടേറിയറ്റിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുന്നതിനിടെ, നിരാഹാരസമരം നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ അശ്വതിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പഞ്ചാബികളെ ബിജെപി വീണ്ടും വഞ്ചിച്ചു'; എംപിമാരുടെ കൂറുമാറ്റത്തിൽ ആഞ്ഞടിച്ച് കെജ്‌രിവാൾ

National
  •  15 hours ago
No Image

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണമെന്ന് ബഹ്‌റൈൻ സൈന്യം

uae
  •  15 hours ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം; 73 എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നൽകി

National
  •  15 hours ago
No Image

ഡ്രൈവിം​ഗിനിടെ സീറ്റിൽ എഴുന്നേറ്റുനിന്ന് അഭ്യാസം; നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്

uae
  •  15 hours ago
No Image

മഹാരാഷ്ട്രയിൽ കേരളത്തിൽ നിന്നുള്ള ലോറിക്ക് നേരെ സായുധ സംഘത്തിന്റെ ക്രൂരമായ ആക്രമണം; തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ചു

National
  •  15 hours ago
No Image

ക്ലാസും പക്വതയും ഒത്തുചേർന്ന സെഞ്ച്വറി; സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഈ സെഞ്ച്വറി മാറുന്നത് എന്തുകൊണ്ട്?; In- Depth Story

Cricket
  •  15 hours ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യമായി കാറുകൾ റെയിൽ മാർഗം അബുദബിയിലെത്തിച്ചു

uae
  •  15 hours ago
No Image

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പൊലിസ് പരിശോധന; പാനൂരിൽ മൂന്ന് ബോംബുകൾ പിടികൂടി

Kerala
  •  16 hours ago
No Image

ലോകം മരുന്ന് ക്ഷാമത്തിലേക്ക്; യുദ്ധം മുറുകുന്നു, പാരാസെറ്റമോളിനും ഗർഭനിരോധന മാർഗങ്ങൾക്കും തീവില

International
  •  16 hours ago
No Image

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ ഉയരുന്നു

Kerala
  •  16 hours ago