HOME
DETAILS

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

  
March 10, 2026 | 12:50 PM

highc ourt on nurses strike kerala

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവരുന്ന സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. നഴ്സുമാരുടെ സമരം കാരണം ആശുപത്രിയിലെ സേവനങ്ങൾ മുടങ്ങരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. സമരത്തിന് പോകാതെ ജോലി ചെയ്യാൻ തയ്യാറാകുന്ന നഴ്സുമാരെ യൂണിയൻ അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

സർക്കാരും തൊഴിൽ വകുപ്പും ആശുപത്രികളിലെ സേവനങ്ങൾ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആശുപത്രികളിൽ പൊലിസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നഴ്സുമാരുടെ സമരം ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുത്തിയെന്നും എസ്മ (ആവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. 

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സമരം നടത്തുന്നത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. മാനേജ്മെൻറുകൾക്കെതിരെയാണ് സർക്കാർ നടപടി എടുക്കേണ്ടത്. സർക്കാർ ചർച്ചക്ക് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ ഒത്തു തീർപ്പിന് മാത്രമേ യുഎൻഎ ഒള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  a day ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  a day ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  a day ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  a day ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  a day ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  a day ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  a day ago