യുദ്ധത്തിനിടയിലും സ്പോർട്സ്മാൻ സ്പിരിറ്റ്; ഇറാൻ ടീമിനെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഫിഫ ലോകകപ്പിനായി ഇറാൻ ഫുട്ബോൾ ടീമിനെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിഫ പ്രസിഡന്റ് ഇൻഫന്റിനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇറാൻ ടീമിന് യുഎസിലേക്ക് വരാമെന്ന ഉറപ്പ് നൽകിയത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഫുട്ബോൾ ലോകത്തെ ഒരുമിപ്പിക്കാനാണ് ഫിഫ ശ്രമിക്കുന്നത്.
യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ, ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യു.എസിലെ ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ഏതെങ്കിലും രാജ്യത്തെ വിലക്കിയാൽ ആതിഥേയ പദവി തന്നെ നഷ്ടപ്പെട്ടേക്കാം. ഇസ്റാഈലിനെ സ്വാഗതം ചെയ്യാത്തതിനാൽ ഇന്തോനേഷ്യയിൽ നിന്ന് അണ്ടർ-20 ലോകകപ്പ് മാറ്റിയത് ഇതിന് ഉദാഹരണമാണ്.
എന്നാൽ, ട്രംപ് സ്വാഗതം ചെയ്തെങ്കിലും, ലോകകപ്പിൽ കളിക്കാനില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം. തങ്ങളുടെ ടീം ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇറാൻ കായിക മന്ത്രി അഹ്മദ് ദുനിയാമലി ബുധനാഴ്ച വ്യക്തമാക്കി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസ്-ഇറാൻ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.
യുദ്ധം സൃഷ്ടിച്ച ആഗോള പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ടൂർണമെന്റ് മാറ്റിവെക്കില്ലെന്ന് ഫിഫ വേൾഡ് കപ്പ് സി.ഒ.ഒ ഹെയ്മോ ഷിർഗി അറിയിച്ചു.
"സാഹചര്യങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. യോഗ്യത നേടിയ എല്ലാ ടീമുകളും പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ലോകകപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും" ഹെയ്മോ ഷിർഗി വ്യക്തമാക്കി. ഇറാൻ പിന്മാറുന്ന പക്ഷം, 1950-ന് ശേഷം ലോകകപ്പിൽ നിന്ന് ഒരു രാജ്യം സ്വയം വിട്ടുനിൽക്കുന്ന ആദ്യ സംഭവമായി ഇത് മാറും.
In a significant diplomatic gesture amid ongoing tensions in the Middle East, U.S. President Donald Trump has officially welcomed the Iranian national football team to participate in the upcoming FIFA World Cup. During a high-level meeting with FIFA President Gianni Infantino, Trump provided assurances that the Iranian squad would be allowed entry into the United States for the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."