HOME
DETAILS

ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

  
April 26, 2026 | 2:40 PM

malappuram native youth dies in road accident on bengaluru-mysuru highway

ബംഗളൂരു: ബംഗളൂരു-മൈസൂരു ഹൈവേയിലെ സർവിസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. എടവണ്ണ മുണ്ടെങ്ങര മാലങ്ങാട് സ്വദേശി തനിയാടൻ അബ്ദുൽ റസാക്കിന്റെ മകൻ ടി. റിൻഷിദ് (26) ആണ് മരിച്ചത്. കുമ്പളകോടിന് സമീപം ശനിയാഴ്ച അർധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. 

കഴിഞ്ഞ ആറ് വർഷമായി ബംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റിൻഷിദ്. മൂന്ന് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്.

അപകടത്തെത്തുടർന്ന് സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സാജിന, ഭാര്യ: ഹാദിയ, സഹോദരങ്ങൾ: ടി. ഫിൻഷിദ്, സനതിൽ സിദാൻ, സിനാൻ, ജസ്‌വിൻ മഹസിൻ.

 

A Malappuram native, T. Rinshid (26), was killed in a tragic road accident near Kumbalgodu on the Bengaluru-Mysuru highway service road. The incident occurred late Saturday night when his motorcycle collided with a car.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  7 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  7 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  7 days ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  7 days ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  7 days ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  7 days ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  7 days ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  7 days ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  7 days ago