HOME
DETAILS

എൽപിജി വിതരണം നിരീക്ഷിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

  
March 12, 2026 | 2:33 AM

Central government issues directive to states to monitor LPG distribution

ഡൽഹി: എൽപിജി വിതരണം നിരീക്ഷിക്കാനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിർദേശം നൽകിയിട്ടുള്ളത്.  

കേന്ദ്ര സെക്രട്ടറി ഗോവിന്ദ് മോഹനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഉണ്ടായാൽ ഇത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ചേർന്ന് വേർച്വൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.  എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാനം തകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വാതക വില നിയന്ത്രണ വിധേയമായി തുടരുന്നതിനായി കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വർധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ ഉടനീളം എൽപിജി ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അജ്ഞാതന്റെ ആക്രമണം; വിസര്‍ജ്യം പുരട്ടി തുണികൊണ്ട് 19കാരിയെ ശ്വാസം മുട്ടിച്ചു

Kerala
  •  4 days ago
No Image

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടില്‍ വീണ്ടും പാമ്പ്; ശംഖുവരയന്‍ തന്നെ, കണ്ടെത്തിയത് അഞ്ചാമത്തെ പാമ്പ്

Kerala
  •  4 days ago
No Image

ദാതാവും സ്വീകര്‍ത്താവും രണ്ട് മതക്കാര്‍; വൃക്കദാന അപേക്ഷ തള്ളി; എറണാകുളം ജില്ലാ ഓതറൈസേഷൻ സമിതിക്കെതിരേ വിമർശനം

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ ക്ലീൻഅപ്പ്; അഴിമതി തടയാൻ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ തേടുന്നു

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹരജിയിൽ വിധി 25ന്

Kerala
  •  4 days ago
No Image

പേരാവൂരിൽ പെരുംപോര്; പ്രവചനാതീതം തളിപ്പറമ്പ്

Kerala
  •  4 days ago
No Image

കാട്ടാക്കടയില്‍ താക്കോല്‍ കൊണ്ട് വാരിയെല്ലിന് കുത്തേറ്റ യുവാവ് മരിച്ചു; പ്രതി ഒളിവില്‍ 

Kerala
  •  4 days ago
No Image

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; പഞ്ചായത്ത് തലത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്

Kerala
  •  4 days ago
No Image

സുപ്രഭാതം കരിയർ ക്ലിനിക്ക്; സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിൽ

Domestic-Education
  •  4 days ago
No Image

ചുട്ടുപൊള്ളി കേരളം; ഇന്ന് 3 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം, ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  4 days ago