HOME
DETAILS

യു പ്രതിഭ അല്ലാതെ വേറൊരു പ്രതിഭയേയും അറിയില്ല; പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗം: കടകംപള്ളി

  
March 12, 2026 | 5:31 AM

kadakampally-surendran-says-complaint-against-u-prathibha-part-of-conspiracy

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയില്‍ വിശദീകരണവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ഗൂഢാലോചന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കടകംപള്ളി പറഞ്ഞു. പോറ്റി നല്‍കിയ പരാതിയില്‍ പ്രതിഭ എന്ന ഒരാളുമായി ചേര്‍ന്ന് താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുണ്ടെങ്കിലും ആരാണ് ഇതെന്ന് പോലും വ്യക്തമായിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. ആരുടേയും ഒരു സാമ്പത്തിക വിഷയത്തിലും ഇടപെട്ടിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ തരത്തില്‍ ഒരു പരാതി പൊലീസ് മേധാവിക്ക് നല്‍കി എന്നതിനെക്കുറിച്ച് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തു വര്‍ഷത്തിനിടെ ഒരു പൊലീസ് സ്റ്റേഷനിലും ഞാന്‍ പോയിട്ടില്ല. തുമ്പ സ്റ്റേഷനിലും പോയിട്ടില്ല, കേരളത്തിലെ എവിടെയും പൊലീസ് സ്റ്റേഷനില്‍ പോയിട്ടില്ല. തുമ്പ സ്റ്റേഷനിലെ കെട്ടിട ഉദ്ഘാടനവേളയില്‍ സ്ഥലം എംഎല്‍എയെന്ന നിലയില്‍ ശിലാഫലകം അനാച്ഛാദനം ചെയ്യാന്‍ പോയി. ആരുടെയും സാമ്പത്തികവിഷയത്തില്‍ ഇടപെട്ടിട്ടില്ല. പൊലീസ് സ്റ്റേഷനിലും ഇതേക്കുറിച്ചു വിളിച്ചുചോദിച്ചു, അവര്‍ക്കും ഓര്‍മയില്ല. 2024-ല്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

ആരാണ് പോറ്റിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചതിനു പിന്നിലുള്ളതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. പരാതി കൊടുപ്പിച്ചവരെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പിന്നീട് സന്ദര്‍ഭം വന്നാല്‍ അക്കാര്യം പറയുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണി.കൃഷ്ണന്‍ പോറ്റി സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. തനിക്കെതിരേ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പരാതി. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുപിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പോറ്റിക്കെതിരേ പരാതി നല്‍കിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പരാതിക്കു പിന്നില്‍ കടകംപള്ളിയാണെന്നും പോറ്റി ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

 

Kadakampally Surendran said that he does not know any “Prathibha” other than U. Prathibha and alleged that the complaint filed by Potti is part of a larger conspiracy. Responding to the controversy, the senior leader stated that attempts are being made to drag the MLA’s name into an unnecessary dispute.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  4 days ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  4 days ago
No Image

കോടാലിയിൽ വീണ്ടും നടുക്കം: പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി; ഇതുവരെ പിടികൂടിയത് നാലെണ്ണത്തിനെ

Kerala
  •  4 days ago
No Image

'പൻസാരെയുടെ വിധി നിനക്കും ഉണ്ടാകും, നാവരിയും'; പുസ്തക പ്രസാധകനെ ഭീഷണിപ്പെടുത്തി ശിവസേന എം.എൽ.എ

crime
  •  4 days ago
No Image

ബംഗാളിൽ ചരിത്രമെഴുതി 92% പോളിംഗ്; ടിഎംസിയുടെ ആയുസ്സ് മെയ് 4 വരെ എന്ന് മോദി; ജനങ്ങൾ ബിജെപിയെ തൂത്തെറിയുകയാണെന്ന് മമത

National
  •  4 days ago
No Image

ബഹ്‌റൈനിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

bahrain
  •  4 days ago
No Image

ലോകകപ്പിൽ ഇറാൻ വേണ്ട, പകരം ഇറ്റലി മതി; ഫിഫയോട് ട്രംപിന്റെ പ്രതിനിധി; രാഷ്ട്രീയ പോര് കായിക രംഗത്തേക്ക്

Football
  •  4 days ago
No Image

ഖത്തർ എയർവേയ്‌സ് യുഎഇയിലേക്ക് മടങ്ങിയെത്തുന്നു; ദുബൈ, ഷാർജ സർവീസുകൾ പുനരാരംഭിച്ചു

uae
  •  4 days ago
No Image

കൊടുംചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  4 days ago
No Image

കടലിൽ കൊമ്പുകോർത്ത് യുഎസും ഇറാനും: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ കപ്പൽ അമേരിക്ക പിടിച്ചെടുത്തു

International
  •  4 days ago