HOME
DETAILS

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

  
March 12, 2026 | 5:46 PM

chithrapriya case police file 200-page chargesheet against friend over spurned love and premeditated revenge

കൊച്ചി: മലയാറ്റൂർ ചിത്രപ്രിയ കൊലക്കേസിൽ പ്രതി അലനെതിരെ കാലടി പൊലിസ് കുറ്റപത്രം സമർപ്പിച്ചു. പ്രേമനൈരാശ്യത്തെത്തുടർന്നുള്ള പകയും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് 200 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയയെ (19) കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് മലയാറ്റൂർ നക്ഷത്ര തടാകത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാണാതായി നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനത്താൽ ചെയ്തതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും പൊലിസ് പറയുന്നു. മുൻപ് സുഹൃത്തുക്കളായിരുന്ന അലനും ചിത്രപ്രിയയും പിന്നീട് അകന്നു. എന്നാൽ അലൻ ചിത്രപ്രിയയെ നിരന്തരം പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വിചാരണയ്ക്കായി എറണാകുളം സെഷൻസ് കോടതിയിലേക്ക് കൈമാറി. കുറ്റപത്രത്തിൽ ആകെ 167 സാക്ഷികളാണുള്ളത്. അതേസമയം, കേസിന്റെ ആദ്യഘട്ടത്തിൽ അലനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

The Kalady Police have filed a comprehensive 200-page chargesheet in the sensational murder of 19-year-old aviation student Chithrapriya. The chargesheet, submitted to the Perumbavoor Magistrate Court and later transferred to the Ernakulam Sessions Court, names her former friend, Alan, as the sole accused. According to the investigation, the murder was a cold-blooded, premeditated act driven by vengeance following a failed romantic pursuit.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പൂനൈ വൈറോളജി ലാബും: പരിശോധന ഫലം പോസിറ്റീവ്

Kerala
  •  3 days ago
No Image

ടിക് ടോക്കിലെ വെല്ലുവിളിയെ തുടർന്ന് ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

uae
  •  3 days ago
No Image

വോട്ട് മോഷണത്തിൽ നിന്ന് സീറ്റ് മോഷണത്തിലേക്ക്; ബിജെപിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

National
  •  3 days ago
No Image

ബഹ്റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

ഇറാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍; പരമാധികാര ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  3 days ago
No Image

കോളജ് വിദ്യാർഥിയുടെ ആത്മഹത്യ: സ്വമേധയാ കേസെടുത്ത് ഗോവ മനുഷ്യാവകാശ കമ്മീഷൻ

National
  •  3 days ago
No Image

എസ് എം എ ബാധിതരുടെ ചികിത്സ മുടങ്ങുന്നത് ഗൗരവകരം; സർക്കാർ അടിയന്തരമായി ഇടപെടണം: എസ് കെ എസ് എസ് എഫ് 

organization
  •  3 days ago
No Image

ഷാർജ - ദുബൈ യാത്രാദുരിതത്തിന് അറുതി: അൽ താവൂൻ ടണൽ പദ്ധതി പുരോ​ഗമിക്കുന്നു; ശനിയാഴ്ച മുതൽ ഭാ​ഗിക ​ഗതാ​ഗത നിയന്ത്രണം

uae
  •  3 days ago
No Image

ഭാര്യയറിയാതെ വാങ്ങിയത് രണ്ടരക്കോടിയുടെ വായ്പ; നഴ്‌സുമായുള്ള രഹസ്യബന്ധം പുറത്തായതോടെ ക്രൂര പീഡനം; ഡോക്ടറുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്

National
  •  3 days ago
No Image

ലോകകപ്പ് പ്രേമികള്‍ക്ക് ആശ്വാസം; ഉദ്ഘാടന മത്സരം ഉള്‍പ്പെടെ പ്രധാന പോരാട്ടങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സില്‍ സൗജന്യമായി

Football
  •  3 days ago