HOME
DETAILS

ലഡാക്ക് പ്രക്ഷോഭ നായകന്‍ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിന്‍വലിക്കാന്‍ തീരുമാനം

  
March 14, 2026 | 7:45 AM

ladakh-activist-sonam-wangchuk-released-after-six-months-detention-nsa-withdrawn

ന്യൂഡല്‍ഹി: ലഡാക്കിന്റെ പ്രത്യേക പദവിക്കായി പോരാട്ടം നയിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചൂക് ജയില്‍ മോചിതനാകുന്നു. ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.ഐ ) പ്രകാരം അദ്ദേഹത്തെ തടങ്കലില്‍ വെച്ചിരുന്ന ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. 

സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പരിരക്ഷയും ആവശ്യപ്പെട്ട് ലഡാക്കില്‍ യുവാക്കളും വിദ്യാര്‍ഥികളും നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ പേരിലാണ് പരിസ്ഥിതി പ്രവര്‍ത്തകന്‍ വാങ്ചുക്കിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് അറസ്റ്റ്. പ്രതിഷേധങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയതതിന് പിന്നാലെയാണ് 2025 സെപ്തംബര്‍ 26 വാങ്ചുക് അറസ്റ്റിലാകുന്നത്. 

ലഡാക്കില്‍ നടന്ന പ്രക്ഷോഭത്തിനു പിന്നില്‍ വാങ്ചുക്കാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ആരോപണത്തിനു പിന്നാലെയാണ് അറസ്റ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ അനുമതിയില്ലാതെ വിദേശ സംഭാവന സ്വീകരിച്ചുവെന്ന കുറ്റമാരോപിച്ച് വാങ്ചുക്കിനെതിരെ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംഘര്‍ഷത്തിനു പിന്നാലെ വാങ്ചുക്കിന്റെ സംഘടനകള്‍ക്കുണ്ടായിരുന്ന വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (എഫ്.സി.ആര്‍.എ) കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.

വാങ്ചുക്ക് നടത്തിയ നിരാഹാര സമരത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭം കലാപമായി മാറിയത്. 

ലഡാക്കിലെ പ്രക്ഷോഭത്തിന്റെ ചരിത്രം

ലഡാക്കിലെ യുവാക്കള്‍ക്കിടയില്‍ അന്യവല്‍ക്കരണവും അവിശ്വാസവും ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. 370ാം വകുപ്പ് റദ്ദാക്കി 2019 ഓഗസ്റ്റില്‍ ജമ്മു കശ്മിരിനെ രണ്ടായി വിഭജിച്ചതിനെത്തുടര്‍ന്നാണ് ലഡാക്ക് കേന്ദ്രഭരണപ്രദേശമാകുന്നത്. ലേ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ലഡാക്കില്‍ നിയമസഭയില്ല. രണ്ട് ജില്ലാ കൗണ്‍സിലുകളാണുള്ളത്. ഭരിക്കുന്നത് കേന്ദ്രം നിയോഗിച്ച ലഫ്. ഗവര്‍ണറാണ്. കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയെന്നത് ജമ്മു കശ്മിര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരിക്കെ ദീര്‍ഘകാലമായി ലഡാക്കിന്റെ ആവശ്യമായിരുന്നു. കശ്മിരുമായോ ജമ്മുവുമായോ സാംസ്‌കാരികമായി ഒരു ബന്ധവുമില്ലാത്ത തങ്ങള്‍ ആ സംസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നത് അവഗണനയ്ക്ക് കാരണമാകുന്നുവെന്ന് ലഡാക്ക് നിവാസികള്‍ കരുതി. ലഡാക്കിനെ 2019ല്‍ ജമ്മു കശ്മിരില്‍നിന്ന് വേര്‍പ്പെടുത്തിയപ്പോള്‍ ദീര്‍ഘകാല ആവശ്യം പരിഗണിക്കപ്പെട്ടതായി ധരിച്ച ലഡാക്ക് നിവാസികള്‍ അതിനെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു. ലഡാക്കിന്റെ വ്യതിരിക്ത സംസ്‌കാരവും സ്വത്വവും അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍, ലഡാക്കിന് അപരിചിതമായ ഹിന്ദുത്വ സാംസ്‌കാരിക അധിനിവേശത്തിലൂടെ ജനങ്ങളുടെ അതൃപ്തി വിളിച്ചുവരുത്തുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായതോടെ ജമ്മു കശ്മിര്‍ നിയമസഭയിലുണ്ടായിരുന്ന എം.എല്‍.എമാര്‍ ഇല്ലാതായി. ലഡാക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില പദ്ധതികളെല്ലാം കൊണ്ടുവരുന്നു. അതിന് ഭൂമിയേറ്റെടുക്കുന്നു. അതില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ല. അവിടുത്തെ ജനങ്ങളുമായി ബന്ധമില്ലാത്ത സാംസ്‌കാരിക ആഘോഷങ്ങള്‍ നടക്കുന്നു. എം.എല്‍.എമാര്‍ ഇല്ലാതായതോടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആളില്ലാതായി. തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് പ്രക്ഷോഭമല്ലാതെ വഴിയില്ലാതായത് അങ്ങനെയാണ്.

ലേ ജില്ലയില്‍ ഭൂരിപക്ഷം ബുദ്ധമതവിശ്വാസികളാണ്. കാര്‍ഗിലില്‍ മുസ്ലിംകളും. ലഡാക്ക് എപക്സ് ബോഡിയാണ് ലേയെ പ്രതിനിധീകരിക്കുന്നത്. കാര്‍ഗിലിനെ പ്രതിനിധീകരിക്കുന്നത് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും. ഇരുസംഘടനകളും ലഡാക്കിലെ വിവിധ രാഷ്ട്രീയ, മതസംഘടനകളുടെ കൂട്ടായ്മയാണ്. ഈ രണ്ടു സംഘടനകളും സമരത്തിനുണ്ട്.

ലഡാക്കിനു സ്വയംഭരണവും സംസ്ഥാനപദവിയും ആവശ്യപ്പെട്ട് 2023 മുതല്‍ ഈ സംഘടനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉന്നത സമിതിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാന പദവി നല്‍കാമെന്നും പക്ഷേ ആറാം ഷെഡ്യൂള്‍ ബാധകമാക്കാനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ലഡാക്കിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്ക് ലഡാക്കിന്റെ ഹീറോയാണ്. ഈ ആവശ്യങ്ങളുമായി വാങ്ചുക്ക് നിരാഹാരസമരം തുടങ്ങി 10 ദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രം ഇടപെടുന്നത്. എന്നാല്‍, ചര്‍ച്ച നടത്താമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയ നിലപാട്. കടുത്ത നിരാഹാരത്തിലുള്ള സോനം വാങ്ചുക്ക് അത്രയും നാള്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ല. 1996ല്‍ ലഡാക്കില്‍ അഞ്ചുശതമാനം പേര്‍ മാത്രമാണ് മെട്രിക്കുലേഷന്‍ ജയിച്ചത്. പരസ്പരം സഹായിച്ചുള്ള പഠനമാര്‍ഗം അവലംബിച്ച് 2015ല്‍ വിജയശതമാനം 75 ആക്കി ഉയര്‍ത്തിയയാളാണ് സോനം.

കേന്ദ്രസര്‍ക്കാരിന്റെ ഉദാസീനത യുവാക്കള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കി. പ്രതിഷേധം അക്രമത്തില്‍ കലാശിച്ചത് അങ്ങനെയാണ്. സോനത്തിന്റെ എന്‍.ജി.ഒയ്ക്കെതിരേ വിദേശഫണ്ട് തടയല്‍ അടക്കമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ ലഡാക്കിലെ ജനങ്ങള്‍ക്ക് നല്‍കിയ പ്രത്യക്ഷവും പരോക്ഷവുമായ വാഗ്ദാനം സാംസ്‌കാരിക, പാരിസ്ഥിതിക, ഭാഷാപരമായ പൈതൃകം സംരക്ഷിക്കപ്പെടുമെന്നായിരുന്നു. സര്‍ക്കാര്‍ ജോലികള്‍ക്കും പ്രാദേശിക ഭാഷകള്‍ക്കും അംഗീകാരം നല്‍കുന്നതിനുമുള്ള വാസസ്ഥലാധിഷ്ഠിത ആവശ്യകതകള്‍ അവതരിപ്പിച്ച് 2025  ജൂണില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പായി കരുതി. എന്നാല്‍, ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ക്ക് അധികാര വികേന്ദ്രീകരണം നടപ്പാക്കിയില്ല. ഭൂമിയുടെ ഉടമസ്ഥാവകാശത്തെയും വന്‍കിട ഊര്‍ജ പദ്ധതികളെയും കുറിച്ചുള്ള ലഡാക്ക് നിവാസികളുടെ ആശങ്കകള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല.

പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അതിര്‍ത്തികളില്‍ ഒന്നാണ് ലഡാക്ക്. 

 

Ladakh protest leader and environmental activist Sonam Wangchuk has been released after spending six months in detention. Authorities decided to withdraw the National Security Act (NSA) charges that had been invoked against him during protests in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയിലേക്കുള്ള കൂറുമാറ്റം; രാഘവ് ഛദ്ദയ്ക്ക് ഡിജിറ്റല്‍ തിരിച്ചടി; ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് അണ്‍ഫോളോ ചെയ്തത് 10 ലക്ഷം പേര്‍ 

National
  •  4 days ago
No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  4 days ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  4 days ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  4 days ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  4 days ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  4 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  4 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  4 days ago