HOME
DETAILS

പാചകവാതക ക്ഷാമം; ഇൻഡക്ഷൻ കുക്കറുകൾക്കായി വൻ തിരക്ക്; ഒരു ദിവസം വിറ്റത് 93 എണ്ണം: വൈറൽ വീഡിയോ

  
March 14, 2026 | 7:13 AM

lpg crisis looms andhra pradesh residents rush for induction cookers

വിശാഖപട്ടണം: പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോളതലത്തിൽ ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ജനങ്ങൾ തേടുകയാണ്. ഇതിനു​ദാഹരണമാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ കടകളിൽ ജനങ്ങൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ. നഗരത്തിലെ പ്രശസ്തമായ 'ബോംബെ ഗ്യാസ്‌ലൈറ്റ് സ്റ്റോഴ്‌സിൽ' നിന്നുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nasser Saleh (@nasser__saleh)

പാചകവാതക വിതരണത്തിൽ തടസമുണ്ടാകുമെന്ന ഭയമാണ് ജനങ്ങളെ ഇൻഡക്ഷൻ കുക്കറുകളിലേക്ക് ആകർഷിക്കുന്നത്. പ്രതിദിനം രണ്ടോ, മൂന്നോ ഇൻഡക്ഷൻ കുക്കറുകൾ മാത്രം വിറ്റുപോയിരുന്ന കടയിൽ, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിറ്റുപോയത് നൂറിലധികം ഇൻഡക്ഷൻ കുക്കറുകളാണ്. ഒരു ദിവസം മാത്രം 93 യൂണിറ്റുകൾ വിറ്റതായും കടയുടമ പറയുന്നു.

പ്രതിസന്ധി മുന്നിൽ കണ്ട് കടയുടമ നേരത്തെ തന്നെ വൻതോതിൽ ഇൻഡക്ഷൻ കുക്കറുകൾ സ്റ്റോക്ക് എത്തിച്ചിരുന്നു. ഇന്ധന പ്രതിസന്ധിയെ മറികടക്കാൻ നഗരവാസികൾ നടത്തുന്ന മുൻകരുതലാണ് ഡിമാൻഡ് വർധിക്കാനുള്ള പ്രധാന കാരണമെന്ന് കടയുടമയുടെ മകൻ നാസർ സാലിഹ് പറഞ്ഞു. നിലവിൽ കടയിലെ ബില്ലിംഗ് കൗണ്ടറുകളിൽ ഇൻഡക്ഷൻ കുക്കറുകൾക്കായി നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായെത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾ കാണിക്കുന്ന ദീർഘവീക്ഷണത്തെയും, കടയുടമയുടെ ബിസിനസ് തന്ത്രത്തെയും നിരവധി പേർ പ്രശംസിച്ചു. അതേസമയം, ഇൻഡക്ഷൻ കുക്കറുകളുടെ അമിത ഉപയോഗം ഭാവിയിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.

Amidst global fuel shortage fears due to West Asia tensions, people in Andhra Pradesh's Vizag are seeking alternatives, flocking to stores to buy induction cookers, as seen in viral videos from 'Bombay Gaslight Stores' [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  2 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  2 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  2 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  2 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  2 days ago