HOME
DETAILS

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അവനാണ്: സഞ്ജു സാംസൺ

  
March 15, 2026 | 12:37 PM

sanju samson talks about abhishek sharma

ഇന്ത്യൻ ടി-20 ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ സൂപ്പർസ്റ്റാർ എന്നാണാണ് സഞ്ജു അഭിഷേകിനെ വിശേഷിപ്പിച്ചത്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. 

"അഭിഷേക് ശർമ്മ ഞങ്ങളുടെ ടീമിന്റെ സൂപ്പർ സ്റ്റാറാണ്. ഞങ്ങൾ എവിടെ പോയാലും ഞങ്ങളുടെ ബസുകൾ ആരാധകരാൽ നിറയും. എല്ലായിടത്തും 'അഭിഷേക്, അഭിഷേക്' എന്ന ഒരേയൊരു പേര് മാത്രമേ ഞങ്ങൾ കേൾക്കാറുള്ളൂ. എല്ലാവരും അവനെ സ്നേഹിക്കുന്നു" സഞ്ജു സാംസൺ പറഞ്ഞു. 

ഇതേ പരുപാടിയിൽ അഭിഷേക് ശർമ്മയുമായുള്ള സുഹൃദ്‌ബന്ധത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. എല്ലാവരും തങ്ങളെ ഐസും തീയും എന്നാണ് പറയാറെന്നും എന്നാൽ രണ്ട് പേരും തീയാണെന്നാണ് സഞ്ജു പറഞ്ഞത്. 

''സാധാരണ എല്ലാവരും പറയാറുള്ളത് ഐസും തീയും എന്നാണ്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല, രണ്ടുപേരും ഒരേപോലെ ആക്രമിച്ചു കളിക്കുന്നവരാണ്. ചിലപ്പോൾ അവൻ തകർക്കും, ചിലപ്പോൾ ഞാൻ. ഞങ്ങളുടെ ആ പഞ്ചാബി-കേരള കണക്ഷൻ വളരെ സ്വാഭാവികമാണ്'' സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. 

അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജുവിന്റെയും അഭിഷേകിന്റെയും പ്രകടനം നിർണ്ണായകമായിരുന്നു. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു ആയിരുന്നു. ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ഫൈനലിൽ അഭിഷേക് ശർമയും അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിൽ 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. 

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ 96 റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  3 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  3 days ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  3 days ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  3 days ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  3 days ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  3 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  3 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  3 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  3 days ago