HOME
DETAILS

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

  
May 02, 2026 | 5:53 AM

b tech student suicide in cusat kochi

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബിടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിയായ കെഎസ് ദര്‍ശന (21)യാണ് മരിച്ചത്. ഹിദായത്ത് നഗറിലെ വാടക മുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. 

സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകളാണ് ദര്‍ശന. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച്ച മുന്‍പാണ് പരീക്ഷയ്ക്ക് പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദര്‍ശന ഹോസ്റ്റലിലേക്ക് മാറിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 

കഴിഞ്ഞദിവസം പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദര്‍ശന പരീക്ഷക്ക് എത്തിയിരുന്നില്ല. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരിക്കാത്തതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഒരാഴ്ച്ചക്കിടെ കുസാറ്റില്‍ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി.

A B.Tech student was found dead by suicide in a hostel room at CUSAT.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  4 hours ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  4 hours ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  4 hours ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  4 hours ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  4 hours ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  5 hours ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  5 hours ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  5 hours ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  5 hours ago
No Image

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

Kerala
  •  6 hours ago