HOME
DETAILS

ഇടത് ദുർഭരണം അവസാനിക്കാൻ 26 നാൾ; യുഡിഎഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് കെ.സി വേണുഗോപാലും വി.ഡി സതീശനും

  
Web Desk
March 15, 2026 | 1:45 PM

Left misrule to end in 26 days UDF to come to power with over 100 seats say KC Venugopal and VD Satheesan

കൊച്ചി: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് യുഡിഎഫ് നേതൃത്വം രംഗത്ത്. കൃത്യം 26 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ ഇടത് ദുർഭരണം അവസാനിക്കുമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിലേറുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ വരും മണിക്കൂറുകളിൽ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകുന്ന സൂചന.

ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായി. മുസ്‌ലിം ലീഗുമായുള്ള സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരൻ അടക്കമുള്ള നേതാക്കളുമായി ഹൈക്കമാൻഡ് സംസാരിക്കും. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനുമായി നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി.

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. എംപിമാർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് തീയതി പ്രഖ്യാപിച്ചതിനാൽ പ്രചാരണത്തിന് കുറഞ്ഞ സമയം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. അമ്പലപ്പുഴ സീറ്റിലെ സ്ഥാനാർഥി നിർണ്ണയവും വരും ദിവസങ്ങളിൽ പൂർത്തിയാകും. അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് നീക്കം.

 

Election Commission's announcement of the Kerala Assembly elections, AICC General Secretary KC Venugopal and Leader of the Opposition VD Satheesan expressed strong confidence in a UDF victory. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  10 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  10 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  10 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  10 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  10 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  10 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  11 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  11 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  11 days ago

No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  11 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  11 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  11 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  11 days ago