HOME
DETAILS

ഇന്ത്യയെ തോൽപിച്ച ഏക ടീമിനെതിരെ വീണ് കിവികൾ; ലോകകപ്പിന് ശേഷവും തോൽവി

  
March 15, 2026 | 2:10 PM

south africa beat newzealand in t20 serias

ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് ഏഴ് വിക്കറ്റുകളുടെ തകർപ്പൻ വിജയം. ബേ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് വെറും 91 റൺസിന്‌ പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്ക 20 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 

ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെയാണ് മിച്ചൽ സാന്റ്നറും സംഘവും തോൽവി നേരിട്ടിരിക്കുന്നത്. ടി-20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീമായ സൗത്ത് ആഫ്രിക്കയാണ് കിവികളെ വീഴ്ത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെ കീഴടക്കിയാണ് ന്യൂസിലാൻഡ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നത്. 

 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവികൾക്കെതിരെ എൻകോബാനി മൊകോയേന മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തി. ക്യാപ്റ്റൻ കേശവ് മഹാരാജ്, ഒട്ട്നീൽ ബാർട്ട്മാൻ, ജെറാൾഡ് കോട്സി എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോൾ ന്യൂസിലാൻഡ് സ്കോർ 100 പോലും കടക്കാതെ പോവുകയായിരുന്നു. 

ജെയിംസ് നീഷാമാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്‌കോറർ. 21 പന്തിൽ 26 റൺസാണ് താരം നേടിയത്. കോൾ മക്കോഞ്ചി 16 റൺസും ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 15 റൺസും സ്വന്തമാക്കി. 

സൗത്ത് ആഫ്രിക്കൻ നിരയിൽ കോണർ എസ്റ്റെർഹുയിസെൻ 45 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. 

വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. മാർച്ച് 17നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഹാമിൽട്ടണിലാണ് മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  6 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  6 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  6 days ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  6 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  6 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  6 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  6 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  6 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  6 days ago