HOME
DETAILS

കളം പിടിക്കാന്‍ ഇടതുപക്ഷം; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോ

  
Web Desk
March 15, 2026 | 2:16 PM

cpm candidates started their campaign for assembly election 2026

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാനത്തിന് പിന്നാലെ പ്രചരണത്തിന് ഇറങ്ങി സിപിഎം സ്ഥാനാര്‍ഥികള്‍. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി അണികളെ അണിനിരത്തിയാണ് പൊതു റാലികളും, റോഡ് ഷോയും സംഘടിപ്പിച്ചത്. നേമത്ത് വി. ശിവന്‍കുട്ടിയും, വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്തും, ബേപ്പൂരില്‍ പിഎ മുഹമ്മദ് റിയാസും, മാനന്തവാടിയില്‍ ഒആര്‍ കേളുവും, കളമശ്ശേരിയില്‍ പി രാജീവും റോഡ് ഷോ നടത്തി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ 81 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 25 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞതായി സിപിഐയും അറിയിച്ചു. തെരഞ്ഞെടുപ്പിന് ഒരു മാസം തികച്ചില്ലാത്തതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ മണ്ഡല പര്യടനം നടത്താനാണ് എല്‍ഡിഎഫ് തീരുമാനം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സിറ്റിംഗ് സീറ്റായ ധർമ്മടത്ത് തന്നെ മത്സരിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വീണ ജോർജ് (ആറന്മുള), സജി ചെറിയാൻ (ചെങ്ങന്നൂർ), വി.എൻ. വാസവൻ (ഏറ്റുമാനൂർ) എന്നിവരും വീണ്ടും കളത്തിലിറങ്ങുന്നു. പേരാവൂരിൽ കെ.കെ. ശൈലജയും കളമശ്ശേരിയിൽ പി. രാജീവും ജനവിധി തേടും.

ജില്ലാതിരിച്ചുള്ള സ്ഥാനാർത്ഥി വിവരങ്ങൾ:

തിരുവനന്തപുരം

വി. ജോയ് (വർക്കല)

വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്)

വി. ശിവൻകുട്ടി (നേമം)

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം) 

ഒ.എസ്. അംബിക (ആറ്റിങ്ങൽ)

ഡി.കെ. മുരളി (വാമനപുരം)

ജി. സ്റ്റീഫൻ (അരുവിക്കര)

ഐ.ബി. സതീഷ് (കാട്ടാക്കട)

കെ. ആൻസലൻ (നെയ്യാറ്റിൻകര)

സി.കെ. ഹരീന്ദ്രൻ (പാറശ്ശാല)

കൊല്ലം

എസ്.ജയമോഹൻ (കൊല്ലം)

കെ.എൻ ബാല​ഗോപാൽ (കൊട്ടാരക്കര)

എം.നൗഷാദ് (ഇരവിപുരം)

ഡോ.സുജിത്ത് വിജയൻപിള്ള (ചവറ)

എസ്.എൽ സജികുമാർ (കുണ്ടറ)

പത്തനംതിട്ട 

വീണ ജോർജ് (ആറന്മുള)

കെ.യു. ജനീഷ് കുമാർ (കോന്നി)

ഇടുക്കി

എ.രാജ ( ദേവികുളം)

കെ.കെ ജയചന്ദ്രൻ (ഉടുമ്പൻ ചോല)

കോട്ടയം

കെ.അനിൽകുമാർ (കോട്ടയം)

വി.എൻ വാസവൻ (ഏറ്റുമാനൂർ)

കെ.എം രാധാകൃഷ്ണൻ (പുതുപ്പള്ളി)

ആലപ്പുഴ

യു. പ്രതിഭ (കായംകുളം) 

സജി ചെറിയാൻ ( ചെങ്ങന്നൂർ) 

ദലീമ ജോജോ (അരൂർ) 

പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ) 

എച്ച്. സലാം (അമ്പലപ്പുഴ)

എം.എസ്. അരുൺകുമാർ (മാവേലിക്കര) 

എറണാകുളം

അഡ്വ. സാജുപോൾ (അങ്കമാലി)

എം.എം. ആരിഫ് (ആലുവ)

പി. രാജീവ് (കളമശ്ശേരി)

കെ.ജെ. മാക്സി (കൊച്ചി)

കെ.എൻ. ഉണ്ണികൃഷ്‌ണൻ (തൃപ്പൂണിത്തുറ)

എം.ബി. ഷൈനി (വൈപ്പിൻ)

ആന്റണി ജോൺ (കോതമംഗലം)

പി.വി. ശ്രീനിജൻ (കുന്നത്തുനാട്).

പുഷ്പദാസ് (തൃക്കാക്കര)

പാലക്കാട്

എം.ബി. രാജേഷ് (തൃത്താല)

പി. മമ്മിക്കുട്ടി (ഷൊർണൂർ)

കെ. പ്രേംകുമാർ (ഒറ്റപ്പാലം)

കെ. ശാന്തകുമാരി (കോങ്ങാട്)

എ. പ്രഭാകരൻ (മലമ്പുഴ)

പി.പി. സുമോദ് (തരൂർ)

കെ. പ്രേമൻ (നെന്മാറ)

ടി.എം. ശശി (ആലത്തൂർ).

തൃശ്ശൂർ

എ.സി. മൊയ്തീൻ (കുന്നംകുളം) 

ആർ. ബിന്ദു (ഇരിങ്ങാലക്കുട) 

സി. രവീന്ദ്രനാഥ് (മണലൂർ)

കെ.കെ രാമചന്ദ്രൻ (പുതുക്കാട്)

സേവ്യർ ചിറ്റിലപ്പിള്ളി ( വടക്കാഞ്ചേരി)

യു.ആർ പ്രദീപ് (ചേലക്കര)

എൻ.കെ അക്ബർ ( ​ഗുരുവായൂർ)

മലപ്പുറം

വി. അബ്ദുറഹിമാൻ (താനൂർ),

കെ.ടി. ജലീൽ (തവനൂർ),

എം.കെ. സക്കീർ (പൊന്നാനി),

യു. ഷറഫലി (നിലമ്പൂർ),

കെ. സബാഹ് (വേങ്ങര).

കെ.കെ. ദാമോരൻ മാസ്റ്റർ (വണ്ടൂർ)

അലവി (മങ്കട)

വി.പി.മുഹമദ് ഹനീഹ (പെരിന്തൽമണ്ണ)

വയനാട്

ഒ.ആർ. കേളു (മാനന്തവാടി),

എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി)

കണ്ണൂർ

ടി.ഐ. മധുസൂദനൻ (പയ്യന്നൂർ)

എം. വിജിൻ (കല്യാശ്ശേരി)

പി.കെ. ശ്യാമള (തളിപ്പറമ്പ്)

കെ.വി. സുമേഷ് (അഴീക്കോട്)

കാരായി രാജൻ (തലശ്ശേരി)

വി.കെ. സനോജ് (മട്ടന്നൂർ).

കോഴിക്കോട്

കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി)

കെ. ദാസൻ (കൊയിലാണ്ടി)

ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര)

പി.എ മുഹമ്മദ് റിയാസ് ( ബേപ്പൂർ)

കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി)

തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്)

ലിന്റോ ജോസഫ് (തിരുവമ്പാടി)

പിടിഎ റഹീം ( കുന്ദമം​ഗലം)

കാസർകോട്

കെ.ആർ. ജയാനന്ദ (മഞ്ചേശ്വരം)

സി.എച്ച്. കുഞ്ഞമ്പു (ഉദുമ)

വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ).

തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പുതിയ മുഖങ്ങളെയാണ് സിപിഎം പരീക്ഷിക്കുന്നത്.

after the election announcement, cpm candidates started their campaign. public rallies and road shows were organized in various constituencies by mobilizing party workers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  3 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  3 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  4 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  4 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  4 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  4 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  4 days ago