HOME
DETAILS

സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതം സംഭവിക്കും: റിക്കി പോണ്ടിങ്

  
March 16, 2026 | 7:20 AM

ricky ponting praises sanju samson performance in t20 world cup 2026

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്. ലോകകപ്പിൽ സഞ്ജുവിനെ ടോപ് ഓർഡറിൽ കളിപ്പിക്കാനുള്ള തീരുമാനം വളരെ വലുതായിരുന്നുവെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞത്. സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതങ്ങൾ പിറക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പോണ്ടിങ് വ്യക്തമാക്കി. 

''സഞ്ജു സാംസണെ ടോപ് ഓർഡറിൽ നിലനിർത്താനുള്ള തീരുമാനം വളരെ വലുതായിരുന്നു. ഇത് വലിയ വിജയമായി മാറുകയും ചെയ്തു. ക്യാപ്റ്റന്റെയും പരിശീലകന്റെയും പിന്തുണ ലഭിച്ചാൽ ഒരു താരത്തിനും മറ്റൊന്നിനെയും ആവശ്യമില്ല. സഞ്ജുവിനെ പോലുള്ള ഒരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഈ ലോകകപ്പ് തെളിയിച്ചു തന്നു'' റിക്കി പോണ്ടിങ് പറഞ്ഞു. 

ടി-20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

2026-03-1612:03:21.suprabhaatham-news.png
 

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ  42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. എന്നാൽ ലോകകപ്പിൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് സഞ്ജു രാജ്യത്തിൻറെ ഹീറോയായി മാറുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡൽഹിയിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

National
  •  13 days ago
No Image

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം 

National
  •  13 days ago
No Image

ഷുഹൈബ് വധക്കേസ്: കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി

Kerala
  •  13 days ago
No Image

മാലിന്യം ദിവസങ്ങളായി ശേഖരിച്ചില്ല; നഗരസഭ കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം

Kerala
  •  13 days ago
No Image

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

Kerala
  •  13 days ago
No Image

അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോ​ഗസ്ഥർ

Kerala
  •  13 days ago
No Image

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

Kerala
  •  13 days ago
No Image

ഡി.കെ മന്ത്രിസഭയില്‍ സിദ്ധരാമയ്യയുടെ മകനും?; സിദ്ധരാമയ്യ പക്ഷത്തു നിന്ന് ഒമ്പത് പേര്‍ക്ക് സാധ്യതയെന്ന് സൂചന

National
  •  13 days ago
No Image

വൈറ്റമിൻ ഡി3 ഉൾപ്പെടെ 30 മരുന്നുകൾക്ക് ചില്ലറവില നിശ്ചയിച്ച് എൻ.പി.പി; കൂടുതൽ ഈടാക്കിയാൽ നടപടി 

National
  •  13 days ago
No Image

ഐ.പി.എൽ വിജയാഘോഷം അക്രമാസക്തം; കുർണൂലിൽ ആർ.സി.ബി ആരാധകർ ബസ് തകർത്തു, ഗതാഗതം തടസ്സപ്പെടുത്തി

National
  •  13 days ago