HOME
DETAILS

ട്രംപിന്റെ 'മാനസികാരോഗ്യവും ബുദ്ധിയും' പെർഫെക്ട്; പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്

  
June 01, 2026 | 3:41 AM

trumps mental health and intelligence perfect white house releases test report

വാഷിങ്ടൺ: ട്രംപിന്റെ ബുദ്ധി ഉൾപ്പെടെ വിശദമായ ആരോഗ്യ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവിട്ട് വൈറ്റ്ഹൗസ്.  ട്രംപ് പൂർണ ആരോഗ്യവാനാണെന്നു അദ്ദേഹത്തിന്റെ ഡോക്ടർ സീൻ ബർബാബെല്ല പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ശ്വാസകോശവും ഞരമ്പുകളും പ്രവർത്തനം തൃപ്തികരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപിന്റെ മാനസികാരോഗ്യം, ബുദ്ധിശക്തി എന്നിവയെ കുറിച്ച് പരിശോധന വേണമെന്ന് അമേരിക്കക്കാർ ആവശ്യമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തി, മാനസികാരോഗ്യ റിപ്പോർട്ടുകളും പുറത്തുവന്നു. ചൊവ്വാഴ്ച വാൽട്ടർ റീഡ് നാഷനൽ മിലിട്ടറി മെഡിക്കൽ സെന്ററിലാണ് ട്രംപ് വൈദ്യ പരിശോധനയ്ക്ക് വിധേയനായത്.

ട്രംപിന്റെ കൈകളിലെ വീക്കം, കഴുത്തിലെ അടയാളം എന്നിവ സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. ട്രംപ് ആരോഗ്യവാനല്ലെന്നും അസുഖ ബാധിതനാണെന്നമുള്ള പ്രചാരണം ഉണ്ടായിരുന്നു. പ്രസിഡന്റിന്റെ പതിവ് മെഡിക്കൽ പരിശോധനയ്ക്കു പുറമേ ഇത്തവണ കൂടുതൽ ആഴത്തിലുള്ള പരിശോധനയും നടന്നു.

ട്രംപിന് ജൂൺ 14ന് 80 വയസ് പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ പരിശോധനയും നടന്നത്. കഴിഞ്ഞ വർഷം മുതലാണ് ട്രംപിന്റെ കാലിൽ നീര് പ്രത്യക്ഷപ്പെട്ടത്. കൈകളിൽ തൊലിപ്പുറത്ത് ചൊറിച്ചിലും ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ ഒക്ടോബറിൽ എം.ആർ.ഐ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ശരീര ഭാരം പൊണ്ണത്തടി വിഭാഗത്തിലേക്ക് നീങ്ങുന്നുവെന്നാണ് പരിശോധന റിപ്പോർട്ട്. 190 സെ.മി (6 അടി 3 ഇഞ്ച്) ആണ് ട്രംപിന്റെ ഉയരം. 108 കിലോഗ്രാമാണ് ഭാരം.

 

The White House has officially released a medical report confirming that former President Donald Trump's mental health and intelligence are in "perfect" condition following a series of standardized evaluations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago